Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശത്തിന് തിരികൊളുത്തി ഐപിഎല്‍ പത്താം സീസണിന് ഇന്ന് തുടക്കം

05 APRIL 2017 10:32 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങോടെ ഹൈദരാബാദിലാണ് ഉദ്ഘാടനം. 47 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മെയ് 21ന് ആണ്. 2008ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബ്രണ്ടന്‍ മക്കല്ലം തിരികൊളുത്തിയ കുട്ടിക്രിക്കറ്റിന്റെ ആവേശപ്പോരിന് ഇത് ദശാവതാരം. ക്രിക്കറ്റിന്റെ ആവേശത്തിന് ട്വന്റി20 എന്ന് പേര് ചാര്‍ത്തിയ ഐപിഎല്ലിന്റെ പത്താം സീസണിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്ന് ഉദ്ഘാടനം. 

ആഘോഷരാവില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പോരാട്ടത്തിന് തുടക്കം കുറിക്കും. പത്താം സീസണിനെ വരവേല്‍ക്കാന്‍ എട്ടു മല്‍സരവേദികളിലും ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന കലാവിരുന്നുണ്ടാകും. താരമൂല്യത്തില്‍ പത്താം സീസണിലെ കേമന്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ െബന്‍ സ്റ്റോക്‌സ് ആണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെക്കാള്‍ പേസ് ബോളര്‍മാരെയാണ് ടീമുകള്‍ ഇക്കുറി സ്വന്തമാക്കിയത്.

ടീമിന് പ്രചോദനമാകാന്‍ കഴിയില്ലെന്ന കാരണം കണ്ടെത്തി ധോണിയെ ഒഴിവാക്കി സ്റ്റീവ് സ്മിത്തിനെ നായകനാക്കിയ പുണെ സൂപ്പര്‍ ജയന്റ് നടപടിയില്‍ ഇന്ത്യന്‍ ആരാധകരൊന്നാകെ പ്രതിഷേധത്തിലാണ്. കോഹ്ലി, രാഹുല്‍, അശ്വിന്‍, ഡികോക്ക്, ഡുമിനി, മുരളി വിജയ്, ജഡേജ തുടങ്ങി പരുക്ക് വില്ലനായ ഗ്ലാമര്‍ താരങ്ങള്‍ സീസണിന്റെ പകിട്ട് കുറയ്ക്കുമോയെന്ന ആശങ്കകളില്ലാതില്ല.

കളിയാവേശത്തിനപ്പുറം ക്രിക്കറ്റിനെ വില്‍പനച്ചരക്കാക്കിയെന്ന വിമര്‍ശനം ഇത്തവണയും പ്രതീക്ഷിക്കാം. ഒത്തുകളിയും അഴിമതിയും വിജയാഘോഷവും എല്ലാം ചേര്‍ന്ന ഐപിഎല്ലിന്റെ മുഖം പത്താം സീസണിനൊടുവില്‍ പൊളിച്ചെഴുതപ്പെടും. എല്ലാറ്റിനുമപ്പുറം ക്രിക്കറ്റ് ജീവവായുവായ ജനതയ്ക്ക് വേറിട്ടൊരു ചിന്തയില്ലാതെ ഇനി ആഘോഷത്തിന്റെ രണ്ടുമാസക്കാലം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends