Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്ക്‌ വിജയത്തുടക്കം

17 APRIL 2014 11:08 PM IST
മലയാളി വാര്‍ത്ത.

ഒത്തുകളിയും വാതുവയ്‌പ്പും കടന്നാക്രമിച്ച ആറാം സീസണിന്റെ ഓര്‍മ്മകള്‍ ഉപേക്ഷിച്ച്‌ അതിവേഗ ക്രിക്കറ്റിന്റെ പുതിയ പതിപ്പിന്‌ അബുദാബിയില്‍ തുടക്കമായി. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ഐ.പി.എല്‍ ഏഴാം സീസണിന്റെ ആദ്യമത്സരത്തിന്‌ യു.എ.ഇയിലാണ്‌ തുടക്കമിട്ടത്‌. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബെയ്‌ ഇന്ത്യന്‍സിനെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌ 41 റണ്‍സ്‌ കീഴടക്കി. ടോസ്‌ നേടിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ്‌ നഷ്‌ടത്തില്‍ 163 റണ്‍സ്‌ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബയ്‌ക്ക്‌ 7 വിക്കറ്റ്‌ നഷ്‌ടത്തില്‍ 122 റണ്‍സ്‌ നേടാനേ കഴിഞ്ഞുളളൂ.
ട്വന്റി-20 ലോകകപ്പില്‍ ലങ്കയെ കിരീടത്തിലേക്ക്‌ നയിച്ചതിന്റെ തിളക്കത്തിലിറങ്ങിയ മലിംഗ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഗംഭീറിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട്‌ കാലിസും പാണ്‌ഡയും ചേര്‍ന്ന്‌ പതിയെ കാലുറപ്പിച്ചശേഷം തകര്‍ത്തടിക്കാന്‍ തുടങ്ങി.
17-ാം ഓവറില്‍ മലിംഗ പാണ്‌ഡെയെയും ക്ലീന്‍ബൗള്‍ഡാക്കിയതോടെ സ്‌കോറിംഗ്‌ വേഗം കുറഞ്ഞു. 53 പന്തില്‍ ആറ്‌ ഫോറും രണ്ട്‌ സിക്‌സും പാണ്‌ഡെ പറത്തിയിരുന്നു. പിന്നാലെയിറങ്ങിയ ഉത്തപ്പയെ (1) സഹീര്‍ പുറത്താക്കി. അവസാന ഓവറില്‍ മൂന്ന്‌ ബൗണ്ടറികള്‍ നേടി സൂര്യകുമാര്‍ യാദവ്‌ ടീമിനെ 163 ലെത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends