Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎല്‍ കിരീടം ഷാറൂഖ്‌ ഖാന്‍ റൈഡേഴ്‌സിന്‌... കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ 3 വിക്കറ്റിന്‌ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിനെ തകര്‍ത്തു

02 JUNE 2014 11:33 PM IST
മലയാളി വാര്‍ത്ത.

ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്‌.  കൊല്‍ക്കത്തയുടെ രണ്ടാം ഐപിഎല്‍ കിരീട നേട്ടമാണിത്.

ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 3 പന്ത് ബാക്കി നില്‍ക്കെ നൈറ്റ് റൈഡേഴ്‌സ് മറികടന്നു. രണ്ട് ഇന്ത്യന്‍ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. സീസണിലെ മൂന്നാം സെഞ്ച്വറി തന്റെ പേരില്‍ കുറിച്ച വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ പ്രകടനമികവിലായിരുന്നു പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.

ആറ് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച പാണ്ഡെയാണ് കളിയിലെ താരം. 55 പന്തിലാണ് സാഹ 115 റണ്‍സ് നേടിയത്. 10 ബൗണ്ടറികളും 8 സിക്‌സറുകളും അടങ്ങുന്നതാണ് സാഹയുടെ ഇന്നിംഗ്‌സ്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 6 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ഉത്തപ്പയെ നഷ്ടമായി. ബാറ്റിംഗ് പൂരത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ തന്നെ റണ്‍റേറ്റ് നിലനിര്‍ത്താനായതാണ് കൊല്‍ക്കത്തയുടെ വിജയരഹസ്യം. 50 പന്തിലാണ് പാണ്ഡെ 94 റണ്‍സ് നേടിയത്. 7 ബൗണ്ടറികളും 6 സിക്‌സറുകളും പാണ്ഡെയുടെ ബാറ്റില്‍ നിന്നു പിറന്നു. 36 റണ്‍സെടുത്ത യൂസഫ് പത്താന്‍ പാണ്ഡെയ്ക്ക് മികച്ച പിന്തുണ നല്‍കി.

പഞ്ചാബ് നിരയില്‍ കരണ്‍വീര്‍ സിംഗ് നാല് വിക്കറ്റ് വീഴ്ത്തി. 660 റണ്‍സോടെ സീസണില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റോബിന്‍ ഉത്തപ്പയ്ക്കാണ് ഓറഞ്ച് ക്യാപ്. 23 വിക്കറ്റ് നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ് ചെന്നൈയുടെ മോഹിത് ശര്‍മ്മ സ്വന്തമാക്കി. പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്വെല്ലിനാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends