Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടീം ഇന്ത്യ കസറി... 24 വര്‍ഷത്തിന്‌ ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യയ്‌ക്ക്‌ പരമ്പര; ഇന്ത്യയെ ഏറ്റവും അധികം വിജയിപ്പിച്ച ക്യാപ്‌റ്റനെന്ന പദവി ഇനി ധോണിക്ക്‌ സ്വന്തം

02 SEPTEMBER 2014 10:13 PM IST
മലയാളി വാര്‍ത്ത.

ബെര്‍മിംഗാഹാമില്‍ നടന്ന നാലാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 24 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര നേടുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-0ത്തിനാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യയെ ഏറ്റവുമധികം ഏകദിന മത്സരങ്ങളില്‍ വിജയത്തിലെത്തിക്കുന്ന നായകനെന്ന റെക്കോര്‍ഡ് ധോണിക്ക് സ്വന്തമായി.

ഓപ്പണര്‍മാരായ അജിങ്ക്യ- രഹാനെയുടെയും ശിഖര്‍ധവാന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ അനായാസ വിജയം. ഇംഗ്ലണ്ടിനെതിരെ 207 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 117 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

അജിങ്ക്യ രഹാനെയുടെ കന്നി ഏകദിന സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ പിറന്നത്. 100 പന്ത് നേരിട്ട രഹാനെ 106 റണ്‍സെടുത്ത് പുറത്തായി. പത്ത് ബൗണ്ടറികളും 4 സിക്‌സറുകളും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗില്‍ ധവാന്‍- രഹാനെ കൂട്ടുകെട്ട് 183 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 81 പന്ത് നേരിട്ട ധവാന്‍ 11 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു . ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 206 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 3 വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മധ്യനിരയില്‍ മൊയിന്‍ അലി (67)യും ജോ റൂട്ടും(44) അവസരത്തിനൊത്ത് ഉയര്‍ന്നതോടെയാണ് ഇംഗ്ലണ്ട് 200 കടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends