Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുടെ കുതിപ്പ് തുടരുന്നു; ജർമ്മൻ ലീഗിൽ ബയേണിന് തകർപ്പൻ ജയം:മെസ്സിയുടെ മികവിൽ ബാഴ്‌സലോണയ്ക്ക് ജയം

28 FEBRUARY 2021 11:36 AM IST
മലയാളി വാര്‍ത്ത

യൂറോപ്പിൽ വമ്പന്മാർക്കെല്ലാം ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ടു ഗോളും നേടിയത് സിറ്റിയുടെ പ്രതിരോധ താരങ്ങൾ. മുപ്പതാം മിനിറ്റിൽ റൂബൻ ഡയസും അറുപത്തിയെട്ടാം മിനിറ്റിൽ ജോൺ സ്റ്റോൺസുമാണ് സിറ്റിയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

നേരത്തെ ഒരു ഗോൾ ലീഡ് നേടിയ സിറ്റിയെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് വെസ്റ്റ് ഹാമിന്റെ മുന്നേറ്റ നിര താരം മിഖായേൽ അന്റോണിയോ ഒരു ഗോൾ മടക്കി സമനിലയിൽ കൊണ്ട് വന്നു. എന്നാൽ ജോൺ സ്റ്റോൺസിന്റെ ഗോളിൽ സിറ്റി ജയിച്ച് കേറുകയായിരുന്നു.

രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ ഒരു കളി കൂടുതൽ കളിച്ച സിറ്റിക്ക് പതിമൂന്ന് പോയിന്റ് ലീഡുണ്ട് ഇപ്പോൾ. മറ്റു മത്സരങ്ങളിൽ വെസ്റ്റ് ബ്രോംവിച്ച് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രൈറ്റനെയും ആസ്റ്റൺ വില്ല ഒരു ഗോളിന് ലീഡ്‌സ് യൂണൈറ്റഡിനെയും തോൽപ്പിച്ചു. ന്യൂ കാസിൽ-വോൾവ്‌സ് മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ജർമ്മൻ ബുന്ദസ് ലീഗയിൽ റെക്കോർഡ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എഫ്.സി കോളനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അവർ തകർത്ത് വിട്ടത്. ബയേണിന്റെ ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ്‌കിയും സെർജ് നാബ്രിയും ഇരട്ട ഗോൾ നേടിയപ്പോൾ എറിക്ക് മാക്സിം ചൂപ്പോ മോട്ടിങ് തന്റെ ആദ്യ ലീഗ് ഗോൾ ബയേണിന് വേണ്ടി നേടി.

 

ബുന്ദസ് ലീഗയിലെ മറ്റു മത്സരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ആർ.ബി ലെയ്‌പ്‌സിഗ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബൊറൂസ്സിയ മോൺഷെൻ ഗ്ലാഡ്ബാക്കിനെ തോൽപ്പിച്ചു. ബൊറൂസ്സിയ ഡോർട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർമീനിയ ബീഫിൽഡിനെയും വോൾഫ്‌സ്ബർഗ് ഹെർത്ത ബെർലിനെയും തോൽപ്പിച്ചു. രണ്ടു പോയിന്റ് ലീഡോടെ ബയേൺ മ്യൂണിക്കാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.

സ്‌പാനിഷ്‌ ലാലിഗയിൽ മെസ്സിയുടെ ബാഴ്‌സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യയെ തോൽപ്പിച്ചു. ബാഴ്‌സയ്ക്ക് വേണ്ടി ഉസ്മാൻ ഡെംബലെ 29-ആം മിനിട്ടിലും ലയണൽ മെസ്സി 85-ആം മിനിട്ടിലും ഗോൾ നേടി. റയൽ മാഡ്രിഡിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച ബാർസ 53 പോയിന്റോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ്.

ഇറ്റാലിയൻ സീരി എയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസിനെ വെറോണ സമനിലയിൽ പൂട്ടി. 49-ആം മിനിറ്റിൽ ഗോളടിച്ച് ലീഡ് നേടിയ റൊണാൾഡോയുടെ സംഘത്തെ 77-ആം മിനിറ്റിൽ വെറോണയുടെ വിങ്ങർ ബരാക്കാണ് ഗോളടിച്ച് സമനിലയിൽ തളച്ചത്. ലീഗിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends