ഇരട്ടഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചുഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇരട്ടഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചുഗോൾ പ്രകടനവുമായി ബാഴ്‌സലോണ. ഇരട്ടഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും തിളങ്ങിയപ്പോൾ റയോ വല്ലെകാനോയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ തകർത്തത്.
ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു തിരിച്ചുവരവുണ്ടായത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ഗോൾ കണ്ടെത്താനായി കഴിയാതിരുന്ന യമാൽ തകർപ്പൻ പ്രകടമാണ് കാഴ്ചവെച്ചത്. ക്യാമ്പ് നൗവിൽ ബാഴ്സയെ ഞെട്ടിച്ചാണ് റയോ വല്ലെകാനോ തുടങ്ങിയത്. 12-ാം മിനിറ്റിൽ സെർജിയോ കാമെല്ലോയിലൂടെ ടീം അപ്രതീക്ഷിത ലീഡ് എടുത്തു. ഗോൾ വഴങ്ങിയതിന് പിന്നാലെ ബാഴ്സ ഉയർന്നു. ഏഴ് മിനിറ്റിനു ശേഷം റാഫീന്യയിലൂടെ ടീം ഒപ്പമെത്തി.
21-ാം മിനിറ്റിൽ യമാൽ ബാഴ്സയെ മുന്നിലെത്തിക്കുകയും ചെയ്തു. ബോക്സിനു പുറത്തുനിന്നും ഇടതുകാൽ കൊണ്ടുളള അതിമനോഹരമായ ഷോട്ടിലൂടെയാണ് താരം സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയോ വല്ലെകാനോ താരം ഫ്ലോറിയൻ ലെജ്യൂലിന്റെ പിഴവ് ഗോളിലൂടെ ബാഴ്‌സ 3-1ന് മുന്നിലെത്തുകയായിരുന്നു. 59-ാം മിനിറ്റിൽ കാമെല്ലോ ടീമിന് വേണ്ടി രണ്ടാം ഗോളും നേടി. എന്നാൽ 71-ാം മിനിറ്റിൽ റാഫീന്യയും 90-ാം മിനിറ്റിൽ യമാലും തങ്ങളുടെ രണ്ടാം ഗോൾ കൂടി കണ്ടെത്തിയതോടെ ചാമ്പ്യന്മാരായ ബാഴ്‌സയുടെ ഉജ്ജ്വല വിജയം പൂർത്തിയാക്കുകയും ചെയ്തു.
"https://www.facebook.com/Malayalivartha

























