മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ വിരമിക്കല്‍ അര്‍ജന്റീന ടീമിലുണ്ടാക്കാന്‍ പോകുന്ന വിടവ് വളരെ വലുതാണ്. ഇപ്പോള്‍ മെസ്സിയുടെ പത്താം നമ്പര്‍ കുപ്പായം ഇനിയങ്ങോട്ട് ആരണിയുമെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. ഇപ്പോഴിതാ അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
യുവതാരം നിക്കോ പാസ് മെസ്സിക്ക് ശേഷം ആ പത്താം നമ്പര്‍ കുപ്പായം അണിയുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. കോച്ച് സ്‌കലോണി തന്നെ അടുത്ത പത്താം നമ്പറുകാരനായി നിക്കോ പാസിനെ തിരഞ്ഞെടുത്തതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റാലിയന്‍ ക്ലബ്ബ് കോമോയ്ക്കായി കളിക്കുന്ന നിക്കോ പാസ് അര്‍ജന്റീനയുടെ ഭാവി സൂപ്പര്‍താരമാകുമെന്ന വിലയിരുത്തലിലാണ് ഒട്ടുമിക്ക ഫുട്‌ബോള്‍ നിരീക്ഷകരും.
മെസ്സി വിരമിച്ചതോടെ ദേശീയ ടീമിലെ പത്താം നമ്പറും റിട്ടയര്‍ ചെയ്യാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഫിഫയുടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ ഇത് സാധ്യമല്ല. ഫിഫയുടെ ചട്ടപ്രകാരം ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി നമ്പറുകള്‍ ഒന്ന് മുതല്‍ 26 വരെയുള്ള ക്രമത്തിലായിരിക്കണം. അതിനാല്‍ മെസ്സിക്ക് ശേഷം മറ്റൊരു താരത്തിന് ഈ നമ്പര്‍ കൈമാറിയേ മതിയാകൂ. അര്‍ജന്റീനയുടെ ടീമില്‍ ഒട്ടേറെ താരങ്ങളുണ്ടെങ്കിലും പരിശീലകന്‍ നിക്കോ പാസില്‍ വിശ്വാസമര്‍പ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം.
https://www.facebook.com/Malayalivartha



























