Widgets Magazine
20
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതി ഉറങ്ങുന്നതിനിടെ 51കാരനായ പിതാവ് ചെയ്തത്


റിയാലിറ്റി ഷോയില്‍ ഇനി എല്ലാം ആകാമെന്ന് കരുതേണ്ട


ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ; വിഷയത്തില്‍ വ്യത്യസ്ത നിലപാടുള്ള സിപിഎമ്മും സിപിഐയും എതിര്‍ത്തില്ല; അതേസമയം സര്‍വ്വകക്ഷി യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു


ചാനൽ ഷോയ്ക്കിടെ ഫ്ലോറിൽ വീണു,7 വർഷം ചികിത്സിച്ചു:- ചാനലുകാർ പോലും തിരിഞ്ഞു നോക്കിയില്ല! ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയത്ത് ജീവനെ പോലെ കൊണ്ടു നടന്ന സുഹൃത്തുക്കൾ കണ്ണിൽ ചോരയില്ലാത്ത ആ പ്രചരണം നടത്തി- വെളിപ്പെടുത്തലുമായി നടി സിനി വർഗീസ്


മലപ്പുറത്ത് പത്രം വാങ്ങാനായി ഭർത്താവ് പുറത്തേയ്ക്ക് പോയ സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതി നാട്ടിൽ വിലസുന്നു; കാണാനില്ലെന്ന് പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്

ലോകപ്രശസ്തമായ ദാവീദിന്റെ നഗ്‌നശില്പചിത്രങ്ങള്‍ മോശമായി ഉപയോഗിക്കുന്നു; ചിത്രങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി

29 NOVEMBER 2017 03:33 PM IST
മലയാളി വാര്‍ത്ത

ലോകപ്രശസ്ത ശില്‍പിയായ മൈക്കലാഞ്ജലോയുടെ 'ദാവീദിന്റെ നഗ്‌നശില്പം' മോശമായി ചിത്രീകരിക്കുന്നത് വ്യാപകമായതോടെ, ചിത്രത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറ്റലിയിലെ കോടതി. ശില്പം സ്ഥിതി ചെയ്യുന്ന ഫ്‌ളോറന്‍സിലെ മ്യൂസിയത്തിന്റെ ടിക്കറ്റിന് അധികപണം ഈടാക്കിയെന്നും ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ച് വിപണനം നടത്തിയെന്നുമുള്ള കേസിലെ വിധിയിലാണ് ഫ്‌ളോറന്‍സ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇറ്റലിയിലെ ഒരു ട്രാവല്‍ ഏജന്‍സി, മ്യൂസിയത്തിലെ എട്ട് യൂറോയുടെ ടിക്കറ്റ്, 45 യൂറോയ്ക്ക് വിറ്റു എന്നതാണ് പരാതി. ട്രാവല്‍ ഏജന്‍സിയുടെ പ്രചാരണത്തിനായി ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.

അധികൃതരുടെ അനുവാദം ഇല്ലാതെയാണ് ശില്‍പത്തിന്റെ ചിത്രം ട്രാവല്‍ ഏജന്‍സി ഉപയോഗിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് എല്ലാ പരസ്യങ്ങളില്‍ നിന്നും ശില്‍പത്തിന്റെ ചിത്രം ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രതിദിനം 2000 യൂറോ വീതം പിഴയടയ്ക്കണമെന്നും ഉത്തരവിട്ടു.

കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക, പൈതൃക സംഘടനകള്‍ അറിയിച്ചു. ചരിത്രസ്മാരകങ്ങളുടെ ദുരുപയോഗം തടയാന്‍ ഇതുപോലുള്ള നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ചരിത്രപരമായ വിജയമെന്നാണ് കോടതിവിധിയെ ഗാലറി ഡയറക്ടറായ സെസിലി ഹോള്‍ബെര്‍ഗ് വിശേഷിപ്പിച്ചത്. പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളില്‍ നഗ്‌നശില്പത്തിന്റെ ചിത്രം വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

കോടതി ഉത്തരവിന് പിന്നാലെ ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്ന എല്ലാ ഉല്‍പന്നങ്ങളും കടകളില്‍ നിന്ന് നീക്കം ചെയ്യേണ്ടിവരും.

1504-ലാണ് ആഞ്ചലോ ദാവീദ് ശില്‍പം പൂര്‍ത്തിയാക്കുന്നത്. ഗോലിയാത്തിനെ വധിച്ച ബാലയോധാവിന്റെ ശില്പത്തിന് 17 അടി ഉയരവും 5.5 ടണ്‍ ഭാരവുമുണ്ട്. നവോത്ഥാനകാലത്തെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിലൊന്നാണിത്. സംരക്ഷണത്തിന്റെ ഭാഗമായി ഗാലറി ഓഫ് അക്കാദമി ഓഫ് ഫ്‌ളോറന്‍സിലാണ് ഇപ്പോള്‍ ശില്പം സ്ഥിതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതി ഉറങ്ങുന്നതിനിടെ 51കാരനായ പിതാവ് ചെയ്തത്  (7 hours ago)

റിയാലിറ്റി ഷോയില്‍ ഇനി എല്ലാം ആകാമെന്ന് കരുതേണ്ട  (7 hours ago)

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ; വിഷയത്തില്‍ വ്യത്യസ്ത നിലപാടുള്ള സിപിഎമ്മും സിപിഐയും എതിര്‍ത്തില്ല; അതേസമയം സര്‍വ്വകക  (7 hours ago)

ജോസഫ് വിഭാഗത്തിൽ കൊഴിഞ്ഞു പോക്ക്; എം.ടി.തോമസ് മാസ്റ്റർ ജോസഫിനെ വിട്ട് ജോസിനൊപ്പം ചേക്കേറി  (8 hours ago)

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു  (8 hours ago)

ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു  (8 hours ago)

കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല  (8 hours ago)

റിസോർട്ടിലെ നിശാപാർട്ടിയിൽ പോലീസുകാർ; കൊച്ചി നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ ജില്ലാ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി  (8 hours ago)

ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കൊണ്ടുവന്ന സ്വകാര്യ ബില്ലിന് പിന്തുണയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍  (8 hours ago)

അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു  (9 hours ago)

ഉറങ്ങുകയായിരുന്ന മകളെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചു; സ്വയരക്ഷക്കായി മകൾ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു  (9 hours ago)

ഡേ കെയര്‍ സെന്ററുകളും പ്ലേ സ്‌കൂളുകളും അടിമുടി മാറുന്നു; പ്രീ കെ.ജി. വരെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയമനിര്‍മ്മാണം  (10 hours ago)

പോലീസുകാരിയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു.; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു; പൊള്ളലേറ്റത് സൗമ്യയെ അക്രമിക്കുന്നതിനിടെ  (10 hours ago)

ബ​സി​ന​ടി​യി​ൽ​പ്പെട്ട് ഇ​രു​ച​ക്ര വാ​ഹ​നയാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു  (11 hours ago)

അഭിനയിക്കാൻ താല്പര്യമില്ലാതെ നിൽക്കുമ്പോഴായിരുന്നു തന്നെ തേടി ആ ഓഫർ എത്തിയത്- സംവൃത  (11 hours ago)

Malayali Vartha Recommends