Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വിനോദ സഞ്ചാരരീതികളിലെ പുതിയ ട്രെന്‍ഡ്: ലൗ ഹോട്ടലുകള്‍

16 MARCH 2018 02:15 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു മൈതാനം. അല്ലെങ്കില്‍ വെള്ളത്തിനടിയില്‍, അതുമല്ലെങ്കില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ ഒരു ലോകം. ഇങ്ങനെയൊരു സ്ഥലത്തുവെച്ച് നിങ്ങള്‍ പങ്കാളിയുമൊത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുക...എന്തു തോന്നുന്നു എന്നു ചോദിച്ചാല്‍ നടക്കാത്ത കാര്യം പറയല്ലേ എന്ന് പറയരുത്. അങ്ങനെയൊന്നുണ്ട്. അങ്ങ് ജപ്പാനില്‍. ലൗ ഹോട്ടലുകള്‍ എന്നാണ് അത്തരം സ്ഥലങ്ങളെ ജപ്പാന്‍കാര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. ഒസാകയിലാണ് സന്ദര്‍ശകര്‍ക്ക് വിശാലമായി ലൈംഗികസംതൃപ്തിയടയാനുള്ള അവസരം നല്‍കുന്ന ലൗ ഹോട്ടലുകളുടെ തുടക്കം.

ഒന്നിലധികം തലമുറകള്‍ കഴിയുന്ന ചെറിയ വീടുകളാണ് ജപ്പാനില്‍ അധികവും. പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് ഇക്കാരണത്താല്‍ പലപ്പോഴും സ്വകാര്യത സൂക്ഷിക്കാന്‍ കഴിയാറില്ലെന്ന് എഴുത്തുകാരി മിസ്റ്റി കീസ്ലര്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഹോട്ടല്‍ റൂമുകള്‍ തന്നെയാണ് ആശ്വാസമെന്നും അവര്‍ പറയുന്നു. തന്റെ പുസ്തകമായ ലൗ ഹോട്ടല്‍സ്: ദ ഹിഡന്‍ ഫാന്റസി റൂംസ് ഓഫ് ജപ്പാനു വേണ്ടി ഈ ഹോട്ടലുകളുടെ ചിത്രമെടുത്തിട്ടുമുണ്ട് മിസ്റ്റി. ഹോട്ടലിലാണ് ഏറ്റവും നന്നായി സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിച്ചിട്ടുള്ളതെന്ന് മാസത്തിലൊരിക്കലെങ്കിലും സന്ദര്‍ശകര്‍ തങ്ങളോട് പറയാറുണ്ടെന്ന് സെക്‌സ് തെറാപ്പിസ്റ്റായ അമാന്‍ഡാ പാസ്യൂക്കോ പറഞ്ഞു.

ഹോട്ടല്‍ മുറികളിലെ സെക്‌സ്, ഇണകളെ കൂടുതല്‍ സാഹസികരാക്കുന്നു എന്നാണ് മറ്റൊരു സെക്‌സ് തെറാപ്പിസ്റ്റായ എറിക് മാര്‍ലോവ് ഗാരിസന്റെ അഭിപ്രായം. വീട്ടില്‍ക്കിട്ടാത്ത പ്രത്യേക ആശ്വാസം ഹോട്ടല്‍ മുറികളില്‍ കിട്ടുമെന്നും കേവലം ഒരു രാത്രിയേ ഹോട്ടലുകളില്‍ തങ്ങുന്നുള്ളൂ എങ്കില്‍പ്പോലും അത് നമ്മളെ ആനന്ദിപ്പിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ''ഹോട്ടലില്‍ വന്നിട്ട് പോകും വരെ സ്വന്തം ഇണയെയല്ലാതെ മറ്റൊരാളേയും നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല. മുറി വിട്ട് പോകുമ്പോള്‍ രഹസ്യമായി പണമടയ്ക്കാനുള്ള സംവിധാനം വരെ ചില ഹോട്ടലുകളിലുണ്ട്.'' കീസ്ലര്‍ പറയുന്നു.

ചില അമേരിക്കന്‍ ഹോട്ടലുകളില്‍ ഈ സംവിധാനമുണ്ട്. എങ്കിലും സമീപകാലങ്ങളില്‍ ജാപ്പനീസ് ലൗ ഹോട്ടലുകളുടെ ജനപ്രീതി അല്‍പ്പം താഴ്ന്നതായാണ് റിപ്പോര്‍ട്ട്. വീടുകളില്‍ നിന്നും യുവാക്കള്‍ നേരത്തേ തന്നെ വിട്ടുനിന്ന് ശീലിക്കുന്നതുകൊണ്ടാണിതെന്നാണ് സെക്‌സ് തെറാപ്പിസ്റ്റായ ലോറന്‍സ് സീഗെലിന്റെ പക്ഷം. അതുകൊണ്ട് തന്നെ പല ലൗ ഹോട്ടലുകളും ബോത്തിക് ഹോട്ടലുകളോ മുഖ്യധാരയിലെ മറ്റ് ഹോട്ടലുകളോ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

മറ്റു ഹോട്ടലുകളാകട്ടെ സഞ്ചാരികളുടെ സ്വകാര്യത എന്നതിലുപരി അവരുടെ ലൈംഗിക കൗതുകം നിറവേറ്റുന്നതിനുള്ള സ്ഥാനം എന്ന രീതിയിലേക്ക് ഗിയര്‍ മാറ്റിക്കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പക്ഷേ ഇപ്പോഴും ലൗ ഹോട്ടലുകള്‍ നിറസാന്നിധ്യമാണ്. എന്നെങ്കിലുമൊരിക്കല്‍ അമേരിക്കയിലെ ഏതെങ്കിലുമൊരു ഹോട്ടലില്‍ പോയാല്‍ നിങ്ങളെ ഒരുപക്ഷേ സ്വാഗതം ചെയ്യുന്നത് ലൈംഗികത നിറഞ്ഞ എന്തെങ്കിലും ഒരു ഘടകമായിരിക്കും. അത് ചിലപ്പോള്‍ ഗര്‍ഭനിരോധന ഉറകളും വൈബ്രേറ്ററുകളുമടക്കമുള്ള ഒരു സെക്‌സ് കിറ്റുമാവാം. അതെ. നല്ല ലൈംഗികതയുടെ പ്രാധാന്യമെന്തെന്ന് അമേരിക്കന്‍ ഹോട്ടലുകളും തിരിച്ചറിഞ്ഞിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോൻതാ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു , വൈകുന്നേരത്തോടെ  (13 minutes ago)

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം  (6 hours ago)

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി  (6 hours ago)

പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  (6 hours ago)

ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു  (6 hours ago)

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും  (7 hours ago)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (8 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (8 hours ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (8 hours ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (9 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (9 hours ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (11 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (11 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (11 hours ago)

Malayali Vartha Recommends