Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതരായി കറങ്ങി നടക്കാം, വൗ ക്ലബ് ഉണ്ട് കൂടെ

02 AUGUST 2017 05:48 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതരായി എവിടെ വേണമെങ്കിലും കറങ്ങി നടക്കാം. കേരള ടൂറിസം വകുപ്പ് സ്ത്രീകള്‍ക്ക് വേണ്ടി ടൂറിസം പാക്കേജുകള്‍ ഉള്‍പ്പെടെ സുരക്ഷിത യാത്രയൊരുക്കുകയാണ്. ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ഫെഡിന്റെ(കേരള സ്‌റ്റേറ്റ് കോഓപറേറ്റീവ് ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ്) നേതൃത്വത്തിലാണ് വൗ ക്ലബ് (വിമന്‍ ഓണ്‍ വാണ്ടര്‍ലസ്റ്റ് ക്ലബ്) എന്ന പേരില്‍ സ്ത്രീകള്‍ക്കു നാട്ടിലും വിദേശത്തും സുരക്ഷിതമായ യാത്രയൊരുക്കുന്നത്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ് പദ്ധതി.

കേരളത്തിന് പുറമേ വിദേശ രാജ്യങ്ങളിലേക്കും ടൂര്‍ പാക്കേജുകളുണ്ടാകും. കൂടെ ആരും ഇല്ലെങ്കില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്ത് മടങ്ങാനാകും. മിതമായ യാത്രാ നിരക്കുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനക്കമ്പനികളുമായും വിദേശരാജ്യങ്ങളിലെ ടൂറിസം വകുപ്പുകളുമായും സഹകരിച്ചു കുറഞ്ഞ ചെലവില്‍ സുരക്ഷിതയാത്രയൊരുക്കുകയാണു ടൂര്‍ഫെഡിന്റെ ലക്ഷ്യം.

ഒറ്റയ്‌ക്കോ സംഘങ്ങളായോ വൗ ക്ലബ്ബില്‍ അംഗത്വമെടുക്കാം. വിമാനക്കമ്പനികള്‍ക്കു പണം മുന്‍കൂറായി നല്‍കുന്നതിനാല്‍ സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കും. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ക്ക് പുറമെ പ്രായമായവര്‍ക്കു വേണ്ടിയും പ്രത്യേക പാക്കേജുകള്‍ തുടങ്ങുന്നുണ്ട്. തീര്‍ഥാടന ടൂറിസത്തിനാണ് ഈ പാക്കേജില്‍ മുന്‍ഗണന നല്‍കുക.

പാക്കേജുകള്‍ക്കു പുറമെ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ നിലവിലുള്ള ടാക്‌സി സര്‍വീസുകളുടെ സഹകരണത്തോടെ ടൂര്‍ഫെഡ് ടാക്‌സി തുടങ്ങും. ഇതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മാണഘട്ടത്തിലാണ്. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ലക്ഷ്വറി ബസുകള്‍ ഉപയോഗിച്ചു ഹോപ് ഓണ്‍-ഹോപ് ഓഫ് സര്‍വീസുകളും തുടങ്ങുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ഫെസിലിറ്റി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് എന്നിവ തുടങ്ങും.

ഒറ്റദിവസത്തെ യാത്രയില്‍ വിമാനത്തിലും കപ്പലിലും ട്രെയിനിലും ബസിലും കയറാന്‍ സൗകര്യമൊരുക്കുന്ന ടൂര്‍ഫെഡിന്റെ പാക്കേജ് ഹിറ്റ് ആയിക്കഴിഞ്ഞു. തിരുവനന്തപുരത്തു നിന്നു രാവിലെയുള്ള വിമാനത്തില്‍ കൊച്ചിയിലിറങ്ങി അവിടെ നിന്നു കപ്പലില്‍ ഉച്ചവരെ ചെലവിട്ടു മട്ടാഞ്ചേരിയില്‍ കറങ്ങി വൈകിട്ട് ജനശതാബ്ദിയില്‍ തിരിച്ചെത്തുന്ന പാക്കേജിനു ഭക്ഷണമുള്‍പ്പെടെ 3750 രൂപയാണു നിരക്ക്. മൂന്ന് രാത്രിയും നാല് പകലും ഉള്‍പ്പെടുന്ന ട്രിവാന്‍ഡ്രം കൊച്ചിന്‍ ടൂര്‍ പാക്കേജില്‍ മൂന്നാര്‍, ആലപ്പുഴ കായല്‍ ടൂറിസം എന്നിവ ഉള്‍പ്പെടെയുണ്ട്. കേരളത്തിലെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും ടൂര്‍ഫെഡ് പാക്കേജ് ടൂറുകള്‍ നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2305075, 0471 2305023, ഇമെയില്‍-info@tourfed.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends