Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പുതുവൈപ്പ്-മുനമ്പം ഇടനാഴിയിലുള്ള ഒമ്പത് പുരാതന ബീച്ചുകളെ ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര സര്‍ക്യൂട്ട് വരുന്നു

17 AUGUST 2017 03:36 PM IST
മലയാളി വാര്‍ത്ത

പുതുവൈപ്പ് - മുനമ്പം ഇടനാഴിയിലുള്ള 24 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒമ്പത് പുരാതന ബീച്ചുകളെ ബന്ധിപ്പിക്കുന്ന ഒരു വിനോദ സഞ്ചാര സര്‍ക്യൂട്ട് താമസിയാതെ നിലവില്‍ വരും. ബീച്ചുകളില്‍ വിനോദസഞ്ചാര സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിായി 4.5 കോടി രൂപ ചിലവാക്കും.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍, നടപ്പാതകള്‍, ശൗച്യാലയങ്ങള്‍, തെരുവ് വിളക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എസ് ശര്‍മ്മ എംഎല്‍എ അദ്ധ്യക്ഷനായി എറണാകുളം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അടുത്തകാലത്ത് വിളിച്ചുകൂട്ടിയ ഒരു യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.

'ഈ പ്രതീക്ഷാനിര്‍ഭരമായ പദ്ധതി ഫോര്‍ട്ട് കൊച്ചിയേയും മുസിരിസ് തുടങ്ങിയ പാരമ്പര്യ സ്ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കും. കാരണം, ഈ ഒമ്പത് ബീച്ചുകളും ഈ രണ്ട് പ്രദേശങ്ങള്‍ക്കിടയിലാണ് നിലകൊള്ളുന്നത്. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചതിന് ശേഷം ഗോവയിലെ പോലെ ജലകേളീവിനോദങ്ങള്‍ക്ക് വേദിയൊരുക്കിക്കൊണ്ട് അന്തരീക്ഷം ഉല്ലാസകരമാക്കാനാണ് ആലോചിക്കുന്നത്.

സമാനമായ സ്വത്വം സൂക്ഷിക്കുകയും കൊച്ചിയില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തുകയും ചെയ്യാം എന്നുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ഈ ഒമ്പത് ബീച്ചുകളും വികസിപ്പിക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഈ സര്‍ക്യൂട്ട് പ്രചാരത്തിലാവുന്നതോടെ ഭക്ഷണകേന്ദ്രങ്ങളും ഹോം സ്‌റ്റേകളും മറ്റ് സൗകര്യങ്ങളും വികസിക്കും എന്നാണ് പ്രതീക്ഷ,' എന്ന് ഡിടിപിസി സെക്രട്ടറി എസ് വിജയകുമാര്‍ പറഞ്ഞു.

ഇതിനിടയില്‍ 24 കിലോമീറ്റര്‍ നീളമുള്ള ഇടുങ്ങിയതും അപകടസാധ്യതയുള്ളതുമായ ഈ ഇടനാഴി പത്ത് മീറ്റര്‍ വീതിയുള്ള റോഡാക്കി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ എം ശര്‍മ്മ എംഎല്‍എ ആരംഭിച്ചിട്ടുണ്ട്. വീതി കൈവരിക്കുന്ന പാത ബിറ്റുമില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ടാര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനിടെ ഫോര്‍ട്ട് കൊച്ചിയില്‍ വിഭാവന ചെയ്തിരിക്കുന്ന പത്തു കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ വേഗത്തിലാക്കാന്‍ കിറ്റ്‌കോയോടും ഫോറസ്റ്റ് ഇന്റസ്ട്രീസ് ലിമിറ്റഡിനോടും കെ ജെ മാക്‌സി എംഎല്‍എ അദ്ധ്യക്ഷനായ ഫോര്‍ട്ട് കൊച്ചി വിനോദസഞ്ചാര വികസന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഓണത്തോട് കൂടി നിര്‍ണായക പദ്ധതികള്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (51 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends