Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഏഷ്യന്‍ രാജ്യങ്ങളുടേതാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്

08 MARCH 2018 12:38 PM IST
മലയാളി വാര്‍ത്ത

ഒരു പാസ്‌പോര്‍ട്ട് വച്ച് ഒരാള്‍ക്ക് എത്ര രാജ്യങ്ങള്‍ സഞ്ചരിക്കാനാവും? അങ്ങനെയൊരു കണക്കുണ്ടായിട്ടുണ്ടോ ഇതുവരെ? ഈയിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഉണ്ടെന്ന് തന്നെ പറയേണ്ടിവരും. ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍്ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസാ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനിലും സിംഗപ്പൂരിലുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 179 രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാവും.

ഇക്കാര്യത്തില്‍ ജര്‍മനിയെയാണ് ഇരുരാജ്യങ്ങളും പിന്തള്ളിയത്. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ പരാഗ് ഖന്ന പറയുന്നു.

ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍,സ്വീഡന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ദക്ഷിണ കൊറിയയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 178 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്. 176 രാജ്യങ്ങളിലേക്ക് വിസാ ഫ്രീ യാത്ര അനുവദിച്ചുകൊണ്ട് യു.എ.ഇ ആറാം സ്ഥാനത്തുണ്ട്. 69 രാജ്യങ്ങളിലേക്കുള്ള സഞ്ചാരവുമായി മലേഷ്യ 11-ാം സ്ഥാനത്തുണ്ട്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി റഷ്യ 45-ാം സ്ഥാനത്തെത്തി. ഉക്രെയിന്‍ 16 റാങ്ക് ഉയര്‍ന്ന് 42-ാമതായും ജോര്‍ജിയ 14 റാങ്ക് ഉയര്‍ന്ന് 54-ാമതായും ഇരിപ്പിടമുറപ്പിച്ചു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കുതിച്ചുചാട്ടങ്ങളും ഇവരുടേത് തന്നെ.


ഹെന്‍ലി പാസ്‌പോര്‍ട്ട് റാങ്കിംഗ് ചുരുക്കത്തില്‍
1. ജപ്പാന്‍, സിങ്കപ്പുര്‍ : 180
2. ജര്‍മനി : 179
3. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ : 178
4. നോര്‍വ്വേ, യു.കെ, ഓസ്ട്രിയ, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍: 177
5. സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, യു.എസ്.എ, കാനഡ : 176
6. ബെല്‍ജിയം, ആസ്‌ട്രേലിയ, ഗ്രീസ് : 174
7. ന്യൂസിലാന്‍ഡ്, ചെക്ക് റിപ്പബ്ലിക്, മാള്‍ട്ട : 173
8. ഐസ് ലാന്‍ഡ് : 172
9. ഹങ്കറി : 171
10. ലാത്വിയ : 170

57 രാജ്യങ്ങളിലേക്ക് സൗജന്യ വിസ അനുവദിക്കുന്ന ഇന്ത്യ പട്ടികയില്‍ 81-ാം സ്ഥാനത്താണ്. 24 രാജ്യങ്ങളിലേക്ക് വിസാ സൗജന്യമുള്ള അഫ്ഗാനിസ്ഥാന്‍, 27 രാജ്യങ്ങളിലേക്ക് വിസയുള്ള ഇറാഖ്, 28 രാജ്യങ്ങളിലേക്ക് പോകാവുന്ന സിറിയ, 30 രാജ്യങ്ങളിലേക്ക് സൗജന്യ വിസയനുവദിക്കുന്ന പാകിസ്താന്‍, 32 ഇടങ്ങളിലേക്ക് ഫ്രീ വിസ നല്‍കുന്ന സോമാലിയ എന്നിവയാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (6 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (6 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (8 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (9 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (9 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (9 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (9 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (10 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (10 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (11 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (11 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (12 hours ago)

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല, സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും  (12 hours ago)

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി  (12 hours ago)

Malayali Vartha Recommends