ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി

ഓഹരി വിപണി തിരിച്ചു കയറുന്നു. വ്യാപാരത്തിന്റെ ആരംഭത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റാണ് മുന്നേറിയത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും വലിയ ഇടിവിനാണ് ഇന്നലെ ഓഹരി വിപണി സാക്ഷിയായത്. ഇന്ന് വിപണി തിരിച്ചുവന്നുവെങ്കിലും ഇന്നലത്തെ ഇടിവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമായി കാണാന്‍ സാധിക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ . കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന ചിന്തയാണ് ഇന്ന് വിപണിയില്‍ പ്രതിഫലിച്ചത്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. നാലുപൈസയുടെ നഷ്ടമാണ് നേരിട്ടത്. 95.52ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില വര്‍ധിക്കുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് രൂപയുടെ മൂല്യത്തെയും ബാധിച്ചത്.
https://www.facebook.com/Malayalivartha

























