പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ജീവനക്കാർക്കുള്ള ശമ്പള പാക്കേജ് ആനുകൂല്യങ്ങൾ സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. ഓറിയൻ്റൽ ഇൻഷുറൻസ് ജീവനക്കാർക്കും കുടുംബങ്ങൾക്കും മെച്ചപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷ, ബാങ്കിങ് ആനുകൂല്യങ്ങൾ, ഭവനം, വിദ്യാഭ്യാസം, വാഹന വായ്‌പകൾക്ക് ഇളവുകൾ എന്നിവ ലഭിക്കും.
ഇതിന് പുറമെ മുൻഗണനാ ലോക്കർ വാടക, ശമ്പളവുമായി ബന്ധിപ്പിച്ച ഓവർഡ്രാഫ്റ്റ് സൗകര്യം, സീറോ ബാലൻസ് കുടുംബ അക്കൗണ്ടുകൾ, സൗജന്യ അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസ-വിവാഹ പരിരക്ഷ, ആശുപത്രി ചെലവിനുള്ള പ്രത്യേക ആനുകൂല്യം, സൗജന്യ ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
https://www.facebook.com/Malayalivartha
























