രൂപയുടെ മൂല്യത്തിൽ ഇടിവ്...വ്യാപാരത്തിന്റെ തുടക്കത്തിൽ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്

രൂപയുടെ മൂല്യത്തിൽ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തിൽ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 94.77 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 69 പൈസയുടെ നേട്ടത്തോടെ 94.49 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.
ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിൽ താഴെ എത്തി. പിന്നീട് വർധിച്ച് ബാരലിന് 102 ഡോളർ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഉയരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ആഗോള വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തെ തുടർന്ന് ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് രൂപയ്ക്ക് വിനയായത്.
അതേസമയം ഓഹരി വിപണിയിൽ കാര്യമായ ചലനമില്ല. ബിഎസ്ഇ സെൻസെക്‌സ് നേരിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, അൾട്രാ ടെക് സിമന്റ്, മാരുതി ഓഹരികൾ നേട്ടത്തിലാണ്.
ടിസിഎസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, അദാനി പോർട്‌സ്, പവർഗ്രിഡ്, ടെക് മഹീന്ദ്ര, സൺ ഫാർമ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
https://www.facebook.com/Malayalivartha
























