അമിത വേഗത്തിലെത്തിയ കാര്‍ ; ഇടിച്ച് തെറിപ്പിച്ചത് ആറ് പേരെ; നടുക്കം മാറാതെ പൂച്ചാക്കല്‍; ഡ്രൈവർ മദ്യപ്പിച്ചിരുന്നതായി സൂചന

പൂച്ചാക്കലില്‍ ഉണ്ടായ അപകടം നടുക്കുന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ആറ് പേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു . 3 വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ആറുപേരെയാണ് അമിത വേഗത്തിൽ പാഞ്ഞെത്തിയ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു ഈ അപകടം നടന്നത്.
ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടുപേര്‍ കനാലിലേക്കായിരുന്നു വീണത്. അതിന് ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒടുവിൽ പോസ്റ്റില്‍ ഇടിച്ചായിരുന്നു കാര്‍ നിന്നത്. കാര്‍ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്കും ഗുരുതരമായി പരുക്കേൽക്കുകയുണ്ടായി. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്തു . കാര്‍ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha
























