വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് നേട്ടം...

ഡോളറിനെതിരെ രൂപയ്ക്ക് 16 പൈസയുടെ നേട്ടം. വ്യാപാരത്തിന്റെ ആരംഭത്തിൽ 95.03 പോയിന്റിലേക്കാണ് രൂപ തിരിച്ചുകയറിയത്. ഇന്നലെ 34 പൈസയുടെ നഷ്ടത്തോടെ 95.19ലാണ് രൂപ ക്ലോസ് ചെയ്തത്.
റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം വെള്ളിയാഴ്ചയാണ്. ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച പുരോഗമിക്കുന്നു. ഇതെല്ലാം നിക്ഷേപകര്‍ നിരീക്ഷിച്ച് വരുന്നു. ഇതും രൂപയെ സ്വാധീനിച്ചേക്കാമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ നേരിയ ഇടിവുണ്ട്. നിലവില്‍ ബാരലിന് 94.21 ഡോളര്‍ എന്ന നിലയിലാണ് എണ്ണ വ്യാപാരം . ഇന്നലെ വലിയ മുന്നേറ്റമാണ് എണ്ണവിലയിലുണ്ടായത്.
അതേസമയം ഓഹരി വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്്‌സ് 300ലധികം പോയിന്റ് താഴ്ന്നിരുന്നുവെങ്കിലും പിന്നീട് തിരിച്ചുകയറി.
"
https://www.facebook.com/Malayalivartha



























