Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

കോമേഴ്സ് സ്ട്രീമിന് ജനപ്രീതി വര്‍ദ്ധിയ്ക്കുന്നു

12 FEBRUARY 2020 05:09 PM IST
മലയാളി വാര്‍ത്ത

കാലചലനങ്ങളും ചുറ്റുപാടുകള്‍ രൂപപ്പെടുത്തുന്നതിലും ഏറ്റവും പ്രധാന ഘടകം എന്നും പണം തന്നെയായിരുന്നു. എങ്കിലും ബിസിനസ് രംഗം കീഴടക്കാനുള്ള പരിജ്ഞാനം ആരും ഒറ്റരാത്രി കൊണ്ട് ആര്‍ജിയ്ക്കുന്നതല്ല. ആരായാലും ബിസിനസിലെ സൂക്ഷ്മഭേദങ്ങള്‍ തിരിച്ചറിയാന്‍ കുറച്ച് സമയം എടുക്കും.

ഒരു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോമേഴ്സ് പഠിയ്ക്കുമ്പോള്‍, ബിസിനസ്സ് , അക്കൗണ്ട്‌സ് , ഫിനാന്‍സ്, എക്കണോമിക്‌സ് എന്നീ മേഖലകളെ കുറിച്ച് ആഴത്തിലുള്ള അറിവ് നേടാന്‍ ഇടയാവുന്നു.

കൊമേഴ്സ് സ്ട്രീമിന്റെ പത്ത്, പതിനൊന്ന് ക്ളാസ്സുകളുടെ കരിക്കുലത്തില്‍ പാഠ്യ വിഷയങ്ങളായി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത് എക്കണോമിക്‌സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് എന്നിവയാണ്. സംഖ്യകളോടും ബിസിനസിനോടും സാമ്പത്തിക ശാസ്ത്രത്തോടും അഭിരുചി ഉള്ളവരാണ് ഈ സ്ട്രീം തെരഞ്ഞെടുക്കേണ്ടത്. ചരക്കുകളുടെ ക്രയവിക്രയവും , ഉല്‍പ്പന്നങ്ങള്‍ നിര്‍മിയ്ക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ഇടപാടുകളുമായും ബന്ധപ്പെട്ടുള്ള വിവിധ തരം പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കുന്നു എന്നതിനെ കുറിച്ചുള്ള അറിവാണ് കൊമേഴ്സ് സ്ട്രീമില്‍ നല്‍കപ്പെടുന്നത്.

ബിസിനസ്സ് പരിജ്ഞാനം, സാമ്പത്തികശാസ്ത്ര സാക്ഷരത, വിശകലന പാടവം എന്നിവ വികസിപ്പിയ്ക്കാന്‍ അനുസൃതമായി രൂപപ്പെടുത്തിയിട്ടുള്ളതാണ് കൊമേഴ്സ് സ്ട്രീം. സാമ്പത്തിക രംഗത്തെ വ്യതിയാനങ്ങളെയും വിപണിയിലെ മാറ്റങ്ങളെയും കുറിച്ചറിയാന്‍ വ്യഗ്രത ഉള്ള ആളാണ് നിങ്ങളെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ മുദ്ര പതിപ്പിയ്ക്കാനാവും.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊമേഴ്‌സിനോട് പ്രത്യേക ആഭിമുഖ്യം വളരുന്നതായാണ വിലയിരുത്തപ്പെടുന്നത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് , ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് , ഇന്‍ഷുറന്‍സ് മേഖലയിലെ പ്രൊഫഷണലുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് രംഗത്തെ പ്രൊഫഷണലുകള്‍ എന്നിങ്ങനെയുള്ള ആകര്‍ഷകമായ തൊഴില്‍ അവസരങ്ങള്‍ മുന്നില്‍ ഉള്ളതുകൊണ്ട് ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന സ്ഠ്രീമായി ഇപ്പോള്‍ കൊമേഴ്സ് മാറിയിരിക്കുകയാണ്.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി ഇപ്പോള്‍ വളരെ ജനപ്രിയമായ ഒരു കോഴ്‌സ് ആയി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പേ സ്‌കെയില്‍.കോം എന്ന സൈറ്റ് അവകാശപ്പെടുന്നത് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനു വാര്‍ഷിക വരുമാനമായി 755203 രൂപയോളം ആവശ്യപ്പെടാമെന്നാണ്. അക്കങ്ങളും അക്കൗണ്ടിങ്ങുമായി ഇടപെടാനുള്ള ഒരു കൈവേഗം നിങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കുക മാത്രമാണ് ഇതിനാവശ്യം. ന്യൂയോര്‍ക്കിലെ യേണ്‍സ്റ്റ് ആന്‍ഡ് യംഗ് മാനേജ്മെന്റില്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയി കരിയര്‍ ആരംഭിച്ചയാളാണ് ഇന്ന് ഹൗസിംഗ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ചെയര്‍മാനായ ദീപക് പരേഖ്.

കമ്പനി സെക്രട്ടറി

ഒരു കമ്പനിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഉത്തരവാദിത്തമുള്ള ഒരു സീനിയര്‍ പദവി ആണ് ഒരു കോര്‍പറേറ്റിലെ കമ്പനി സെക്രട്ടറിയുടേത്. ബിസിനസ്സ് സ്റ്റഡീസിലും മാനേജ്മെന്റ് തിയറിയിലും അതീവ മികവ് പുലര്‍ത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മേഖല ആണിത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ വൈസ് പ്രസിഡന്റ, ട്രഷറര്‍ , സെക്രട്ടറി , ചീഫ് കണ്‍സള്‍ട്ടന്‍സി ഓഫീസര്‍ എന്നീ ചുമതലകള്‍ വഹിയ്ക്കുന്ന സുപ്രകാഷ് മുഖോപാധ്യായ , സി എ-ക്കാരനും കോസ്റ്റ് അക്കൗണ്ടന്റുമാണ്.

ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്

ഫിനാന്‍സ് ഇന്‍ഡസ്ട്രിയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണുള്ളത്. മാക്രോ എക്കണോമിക്‌സ്, മൈക്രോ എക്കണോമിക്‌സ് സിനേറിയോയെ കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക, കമ്പനിയുടെ അടിസ്ഥാന പ്രവര്‍ത്തന തത്വങ്ങളില്‍ സ്വാധീനം ഉണ്ടാക്കാന്‍ ഇടയുള്ള, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുക, വികസന പദ്ധതികള്‍ക്ക് രൂപം കൊടുക്കുക എന്നിവ ഒക്കെ ഈ പ്രൊഫഷണലുകളുടെ ഉത്തവാദിത്തങ്ങളില്‍പെടുന്നവയാണ്.

ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ആയ രഞ്ജി എച്ച് നാഗസ്വാമി , ന്യൂയോര്‍ക് സിറ്റി മേയറുടെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഉപദേശക ആയിരുന്നു . ന്യൂയോര്‍ക്കിലെ 120 ബില്യണ്‍ ഡോളറിന്റെ പെന്‍ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് പദ്ധതിയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് അക്കാലത്തായിരുന്നു.

ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടിയ രഞ്ജി, യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്നും എം ബി എ കരസ്ഥമാക്കി. ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ചാര്‍ട്ടര്‍ ഹോള്‍ഡറുമാണ്. യു എസ് ഫിക്‌സഡ് ഇന്‍കം ഡിവിഷനിലേയ്ക്ക് മാറുന്നതിനു മുന്‍പ്, യു ബി എസ്സില്‍ ക്വാന്റിട്ടേറ്റീവ് അനലിസ്റ്റ് എന്ന നിലയിലാണ് കരിയര്‍ ആരംഭിച്ചത്.

ഫിനാന്‍സ് പ്ലാനര്‍

സമ്പാദ്യം സ്വരൂപിയ്ക്കുവാനുള്ള വഴികളുടെ സൂക്ഷ്മഭേദങ്ങളെ കുറിച്ച് താല്പര്യത്തോടെ ചിന്തിയ്ക്കുകയും ധനവിനിമയത്തിന്റെ കണക്കുകള്‍ പരിപാലിയ്ക്കുന്നതില്‍ കുതുകിയും ആണെങ്കില്‍ നിങ്ങള്‍ക്ക് ഒരു മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ആകാന്‍ കഴിയും. ധനവിനിമയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ ഉപദേശം നല്‍കുക, അവരുടെ ദീര്‍ഘ കാല- ഹൃസ്വ കാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായകമായ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുക എന്നിവയെല്ലാമാണ് ഫിനാന്‍സ് പ്ലാനറുടെ ചുമതല.

ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ്

സ്റ്റോക്‌സ്, ബോണ്ടുകള്‍, ഷെയറുകള്‍ എന്നിവയെ കുറിച്ചുള്ള വിവരശേഖരണം നടത്തുകയും അവയെ കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യുന്ന ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റുകള്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഈ മേഖലയിലെ വിദഗ്ദ്ധരുടെ കൂട്ടത്തില്‍ എണ്ണപ്പെടുവാന്‍ അവര്‍ തങ്ങളുടെ ശ്രദ്ധയും വൈദദ്ധ്യവും എപ്പോഴും രാകിമിനുക്കികൊണ്ടിരിയ്ക്കുന്നവരാണ്. അത്, അവരുടെ കക്ഷികള്‍ക്ക് വേണ്ട ഏറ്റവും ശരിയായ വിവരങ്ങള്‍ നല്‍കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.

പോര്‍ട്ട്‌ഫോളിയോ മാനേജര്‍

നിക്ഷേപങ്ങളെ കുറിച്ചുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുത്തുകൊണ്ട്, വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പോര്‍ട്ട്‌ഫോളിയോ മാനേജരുടെ ജോലി വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. നമുക്ക് ചുറ്റുപാടുമുള്ള സാമ്പത്തിക ലോകത്ത് നടക്കുന്ന മാറ്റങ്ങളെ കുറിച്ച് തികഞ്ഞ ശ്രദ്ധാലു ആയിരിയ്ക്കണം ഒരു പോര്‍ട്ട്‌ഫോളിയോ മാനേജര്‍.

ഇന്ത്യയിലെ ബിസിനസ് / കൊമേഴ്സ് രംഗങ്ങള്‍ക്ക് ആവശ്യമായ എണ്ണം കൊമേഴ്സ് പ്രൊഫഷണലുകളെ ലഭ്യമാകണമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് ഇനിയും കൊമേഴ്സ് പഠനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിയ്ക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (1 hour ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (1 hour ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (2 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (4 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (4 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (4 hours ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (5 hours ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (6 hours ago)

വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...  (6 hours ago)

Rahul-Mamkootathil കൂടുതൽ നടിമാർ രംഗത്ത്  (6 hours ago)

HOSTEL ആറു പേർക്കെതിരെയും കേസ് എടുത്തു.  (6 hours ago)

സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി  (6 hours ago)

Imran-Khan വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ  (6 hours ago)

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (7 hours ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (8 hours ago)

Malayali Vartha Recommends