യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ പുനഃപരീക്ഷാഫലം ദേശീയ പരീക്ഷാഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അന്തിമ ഉത്തരസൂചികയും ഫലവും ugcnet.nta.nic.inൽ പരിശോധിക്കാം. 1,20,355 പേർ പരീക്ഷയെഴുതി. 824 പേർ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്), 11,610 പേർ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും 23,154 പേർ പിഎച്ച്.ഡി പ്രവേശനത്തിനും അർഹരായി.
ചോദ്യപേപ്പറുകളെക്കുറിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് മൂന്ന് വിഷയങ്ങൾക്ക് പുനഃപരീക്ഷ നടത്തിയിട്ടുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























