കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....

കേരളത്തിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഭാഷാ-സ്പെഷ്യൽ അധ്യാപക നിയമനങ്ങൾക്കുള്ള കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ പുറപ്പെടുവിച്ചു
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ. ആക്ട് 2009) അനുസരിച്ച് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കെ-ടെറ്റ് നടത്തുന്നത്.
നാല് കാറ്റഗറികൾ
കാറ്റഗറി 1 -ലോവർ പ്രൈമറി വിഭാഗം: കുറഞ്ഞത് 45 ശതമാനം മാർക്കോടെ പ്ലസ് ടുവും ടി.ടി.സി./ഡി.എൽ.എഡും (അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടുവും നാല് വർഷത്തെ ബിഎൽ.എഡ്./ഡി.എഡ്. സ്പെഷ്യൽ എജുക്കേഷനും
കാറ്റഗറി 2 -അപ്പർ പ്രൈമറി വിഭാഗം: ഏത് വിഷയത്തിലെയും ബിരുദത്തോടൊപ്പം ടി.ടി.സി./ഡി.എൽ.എഡ്. അല്ലെങ്കിൽ ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൂടാതെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടുവും നാല് വർഷത്തെ ബി.എൽ.എഡ്. / ബി.എ. ബി.എഡ്./ബി.എസ്‌സി. ബി.എഡ്.
കാറ്റഗറി 3 -ഹൈസ്കൂൾ വിഭാഗം: ബന്ധപ്പെട്ട വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും (അല്ലെങ്കിൽ എം.എസ്‌സി. ബി.എഡ്.) ഉണ്ടായിരിക്കണം.
കാറ്റഗറി 4 -യു.പി. തലം വരെയുള്ള ഭാഷാ അധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു), കായികാധ്യാപകർ, ആർട്ട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റ് വിഭാഗം: പൊതുവിദ്യാഭ്യാസവകുപ്പ് നിഷ്കർഷിച്ചിട്ടുള്ള അക്കാദമിക്, അധ്യാപന പരിശീലന യോഗ്യതകൾ (ബന്ധപ്പെട്ട ഭാഷാ കോഴ്‌സുകൾ/ഡിപ്ലോമകൾ, ആർട്ട്/ക്രാഫ്റ്റ്/കായിക പരിശീലന സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ ഡിപ്ലോമകൾ) വേണം.
സംവരണം അർഹിക്കുന്ന എസ്.സി./എസ്.ടി./ഒ.ബി.സി./ഒ.ഇ.സി./പി.എച്ച്. വിഭാഗങ്ങളിൽപ്പെട്ടവർക്ക് അക്കാദമിക് യോഗ്യതയിലെ മാർക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നതാണ്. കൂടാതെ ബി.എഡ്./ഡി.എൽ.എഡ്./ടി.ടി.സി. കോഴ്‌സുകളുടെ അവസാന വർഷത്തിലോ അവസാന സെമസ്റ്ററിലോ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക
പരീക്ഷകൾ നവംബർ 14-നും 15-നും നടക്കും. 2.5 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നെഗറ്റീവ് മാർക്കുകളില്ലാത്ത 150 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിന് 60 ശതമാനം (90 മാർക്ക്), എസ്.സി./എസ്.ടി./ഒ.ബി.സി./ഒ.ഇ.സി. വിഭാഗങ്ങൾക്ക് 55 ശതമാനം (82 മാർക്ക്), ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം (75 മാർക്ക്) എന്നിങ്ങനെ മാർക്ക് ലഭിക്കണം.
അപേക്ഷ
ഓൺലൈൻ രജിസ്‌ട്രേഷൻ ktet.kerala.gov.in വഴി സെപ്റ്റംബർ 23-ന് ആരംഭിക്കും. അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനും ഫൈനൽ പ്രിന്റൗട്ട് എടുക്കുന്നതിനുമുള്ള അവസാന തീയതി ഒക്‌ടോബർ മൂന്ന്. ഹാൾടിക്കറ്റുകൾ നവംബർ നാല് മുതൽ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.
https://www.facebook.com/Malayalivartha


























