കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...

മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കതിർ കാർഷിക ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന പച്ചക്കറിത്തോട്ട നിർമാണ നിലം ഒരുക്കൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നിന്ന് മർകസ് ഗേൾസ് സ്കൂളാണ് തിരെഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുകയും ജൈവ മാലിന്യങ്ങളുപയോഗിച്ച് വളം നിർമാണം പരിശീലിപ്പിക്കുകയുമാണ് ക്ലബിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ബിജു പൂതക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മൂസക്കോയ മാവിളി, പ്രധാനധ്യാപകൻ നിയാസ് ചോല, പിടിഎ പ്രസിഡണ്ട് എം അബ്ദുറഹ്മാൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഷാജി, കൃഷി ഓഫീസർ ജെ ദീപ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം. രൂപേഷ്, കൃഷി അസിസ്റ്റന്റ് കെ പി അനൂപ്, മാതൃകാ കർഷകൻ മുകുന്ദൻ കാരാട്ട്, എസ് എം സി ചെയർ പേഴ്സൺ നജ്ല ശബ്നം, എം പി ടി എ പ്രസിഡണ്ട് റുകിയ്യ, ക്ലബ്ബ് കൺവീനർ ഫസ്ന സംബന്ധിച്ചു.
https://www.facebook.com/Malayalivartha

























