Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

എസ്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറിന്റെ ഘടനയില്‍ മാറ്റം

10 JANUARY 2018 02:14 PM IST
മലയാളി വാര്‍ത്ത

മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി സാമൂഹികശാസ്ത്ര പരീക്ഷ ചോദ്യപേപ്പറിന്റെ ഘടനയില്‍ മാറ്റംവരുത്തി. മാറ്റം സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി വിശദവിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് ഭാഗങ്ങളിലായി 21 അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകം വിദ്യാര്‍ഥികള്‍ക്ക് അമിതഭാരമായതിനാല്‍ 25 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ തയാറെടുപ്പിന് അവസരം നല്‍കാന്‍ നേരത്തേ കരിക്കുലം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യഘടനയില്‍ മാറ്റംവരുത്തി എസ്.സി.ഇ.ആര്‍.ടി വിജ്ഞാപനം ഇറക്കിയത്. അമിത ഉള്ളടക്കഭാരം വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന കാരണത്താലാണ് ലഘൂകരണം നല്‍കാന്‍ തീരുമാനിച്ചത്

പുതിയ ഘടന പ്രകാരം സാമൂഹികശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ,ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിരിക്കും ഉണ്ടാവുക. രണ്ടു ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറിനുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുക. എ വിഭാഗത്തിലെ എല്ലാ ചോദ്യത്തിനും നിര്‍ബന്ധമായും ഉത്തരം എഴുതണം. ബി വിഭാഗത്തിലെ ചോദ്യങ്ങളില്‍നിന്ന് നിശ്ചിത എണ്ണം ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതുന്നതിനുള്ള അവസരം ലഭിക്കും.
സാമൂഹികശാസ്ത്രത്തില്‍ രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവയില്‍നിന്ന്‌തെരഞ്ഞെടുത്ത ഒമ്പത്അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന 12 അധ്യായങ്ങള്‍ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ക്ലസ്റ്ററുകളില്‍നിന്ന് വിദ്യാര്‍ഥിക്ക് ഒന്നുവീതം തെരഞ്ഞെടുത്ത് പൊതുപരീക്ഷക്കായി പഠിക്കാന്‍ കഴിയും. ചരിത്രം, രാഷ്ട്രതന്ത്രം, സാമൂഹികശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയമേഖലകളെ ഉള്‍പ്പെടുത്തിയാണ് ഇത്രയും പാഠഭാഗങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടരമണിക്കൂര്‍ കൊണ്ട് ഇത്രയും വിപുലമായ പാഠഭാഗങ്ങളില്‍നിന്ന്80 സ്‌കോറിന്റെ പരീക്ഷക്ക് തയ്യാറെടുക്കുക എന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ശ്രമകരമാണെന്നായിരുന്നു ആക്ഷേപം.
മാത്രവുമല്ല 21 അധ്യായങ്ങളില്‍നിന്ന് 80 സ്‌കോറിന്റെ ചോദ്യങ്ങള്‍ തയാറാക്കുമ്പോള്‍ ഒരു അധ്യായത്തിന്
ശരാശരി നാല്‌സ്‌കോറില്‍ താഴെ മാത്രമാണ് ലഭിക്കുക. ഈ സാഹചര്യത്തിലാണ് ആകെയുള്ള പാഠഭാഗത്തിന്റെ 50 ശതമാനത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ബാക്കി 50 ശതമാനം ഭാഗത്ത് ചോയ്‌സ് ചോദ്യങ്ങളും എന്ന നിലയില്‍ ക്രമീകരണം.
എ വിഭാഗത്തിലെ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതേണ്ടതാണ്. ബി വിഭാഗത്തിലെ ഓരോ ചോദ്യത്തിനും ചോയ്‌സ് നല്‍കിയിരിക്കും. ബി വിഭാഗത്തില്‍ ഓരോ ചോദ്യനമ്പരിന് കീഴിലും രണ്ടു ചോദ്യങ്ങള്‍ നല്‍കിയിരിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ചോദ്യത്തിന് ഉത്തരം എഴുതാം. പാര്‍ട്ട് എയില്‍ ഉള്‍പ്പെടുത്തിയ യൂണിറ്റുകളില്‍ മുഴുവന്‍ തയാറെടുപ്പ് നടത്തിയാല്‍ മാത്രമാണ് വിദ്യാര്‍ഥിക്ക് 50 ശതമാനം സ്‌കോര്‍ ലഭിക്കുക. എന്നാല്‍, പാര്‍ട്ട് ബിയില്‍ ഉള്‍പ്പെടുത്തിയ യൂണിറ്റുകളുടെ പകുതി പൊതുപരീക്ഷക്കുവേണ്ടി പഠിച്ചാല്‍ ശേഷിക്കുന്ന 50 ശതമാനം സ്‌കോറും നേടാന്‍ സാധിക്കും


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (18 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (29 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (35 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (38 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (44 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (49 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (58 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends