Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

വനിത ഗവേഷകര്‍ക്ക് ബാക്ക് ടു ലാബ് ഫെലോഷിപ്പുകള്‍ക്കായി അപേക്ഷിക്കാം

27 JANUARY 2018 11:13 AM IST
മലയാളി വാര്‍ത്ത

ശാസ്ത്ര ഗവേഷണത്തിനിടെ മുടക്കം സംഭവിച്ച വനിത ഗവേഷകര്‍ക്ക് ഗവേഷണം തുടരുന്നതിനായി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മന്റെ് ഏര്‍പ്പെടുത്തിയിട്ടുള്ള 'ബാക്ക് ടു ലാബ്' ഫെലോഷിപ്പുകള്‍ക്കായി അപേക്ഷിക്കാം. ബേസിക് അല്ലെങ്കില്‍ അപ്ലൈഡ് സയന്‍സിലോ പ്രഫഷനല്‍ കോഴ്‌സുകളിലോ ബിരുദാനന്തര ബിരുദമോ പിഎച്ച്.ഡിയോ കരസ്ഥമാക്കിയ തൊഴില്‍ രഹിതരായ കേരളീയ വനിതകള്‍ക്കാണ് അവസരം.

'ബാക്ക് ടു ലാബ്' ഫെലോഷിപ് പദ്ധതിയില്‍ റിസര്‍ച് ഫെലോഷിപ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് എന്നിങ്ങനെ രണ്ടുതരം ഉണ്ട്. സാധാരണ ഗതിയില്‍ മൂന്ന് വര്‍ഷത്തേക്കാണ് ഫെലോഷിപ്പുകള്‍ അനുവദിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന വനിത റിസര്‍ച്, പോസ്റ്റ് ഡോക്ടറല്‍ ഫെലോകള്‍ ഏതെങ്കിലുമൊരു ശ്രേഷ്ഠ ഗവേഷണ സ്ഥാപനത്തില്‍ ഒരു സ്ഥിരം സയന്റിസ്റ്റ് മന്റെര്‍ ഫാക്കല്‍റ്റിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ ജോലി നോക്കേണ്ടിവരും. റിസര്‍ച് ഫെലോഷിപ്: ഇതിന് 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 45 വയസ്സിന് താഴെ പ്രായമുള്ള തൊഴില്‍രഹിത കേരളീയ വനിതകളെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലുമൊരു അക്കാദമിക്, റിസര്‍ച് സ്ഥാപനത്തില്‍ പ്രാബല്യത്തിലുള്ള പിഎച്ച്.ഡി രജിസ്‌ട്രേഷന്‍ ഉണ്ടാകണം. പിഎച്ച്.ഡി കോഴ്‌സ്‌വര്‍ക്ക് പൂര്‍ത്തീകരിച്ചിരിക്കണം. പിഎച്ച്.ഡി ചെയ്യുന്നതിനിടെ മെറ്റേണിറ്റി അല്ലെങ്കില്‍ പ്രസക്തമായ ഏതെങ്കിലും കാരണത്താല്‍ കരിയറില്‍ മുടക്കം സംഭവിച്ചിട്ടുള്ളവരാകണം. പിഎച്ച്.ഡി രജിസ്‌ട്രേഷന്‍ നടത്തി നാലുവര്‍ഷം പൂര്‍ത്തിയാകാത്തവരായിരിക്കണമെന്നുമുണ്ട്. മറ്റെവിടെ നിന്നും ഫെലോഷിപ്പോ ഗ്രാന്‍േറാ വാങ്ങുന്നവരാകരുത്.
ഈ സ്‌കീമിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ രണ്ടുവര്‍ഷക്കാലം പ്രതിമാസം 20,000 രൂപയും 10 ശതമാനം എച്ച്.ആര്‍.എയും ലഭിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ 25,000 രൂപയും 10 ശതമാനം എച്ച്.ആര്‍.എയും ലഭിക്കും. വാര്‍ഷിക ഏജന്‍സി ഗ്രാന്റായി 20,000 രൂപ കൂടി ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും  "http://www.kscste.kerala.gov.inല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്: ഇതിന് കേരളീയരായ തൊഴില്‍രഹിത വനിതകള്‍ക്ക് 50 വയസ്സിന് താഴെ പ്രായമുള്ളപക്ഷം അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പൂര്‍ത്തീകരിച്ചിരിക്കണം. പിഎച്ച്.ഡി യോഗ്യത നേടിയിട്ടുള്ളവരാകണം. മറ്റെവിടെനിന്നും ഫെലോഷിപ്പോ ഗ്രാന്‍േറാ വാങ്ങുന്നവരാകരുത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പായി പ്രതിമാസം 32,000 രൂപയും 10 ശതമാനം എച്ച്.ആര്‍.എയും വാര്‍ഷിക ഗ്രാന്റായി 50,000 രൂപയും ലഭിക്കുന്നതാണ്. മൂന്ന് വര്‍ഷത്തേക്കാണ് ഫെലോഷിപ്. പോസ്റ്റ് ഡോക്ടറല്‍ വര്‍ക്കില്‍ തിളങ്ങി പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രോജക്ട് കമ്മിറ്റി ശിപാശ ചെയ്യുന്നപക്ഷം ഒന്നര വര്‍ഷത്തേക്ക് കൂടി ഫെലോഷിപ് സഹായം ലഭിക്കാനിടയുണ്ട്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും http://www.kscste.kerala.gov.in ല്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം
സ്ഥാപന മേധാവി,
കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് സയന്‍സ്,
ടെക്‌നോളജി എന്‍വയണ്‍മന്റെ്
ശാസ്ത്രി ഭവന്‍, പട്ടം പി.ഒ
തിരുവനന്തപുരം 695004
ഫോണ്‍: 0471 2548208, 2548346. എന്ന വിലാസത്തില്‍ 2018 ജനുവരി 30 വരെ സ്വീകരിക്കും 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends