Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പിഎസ്എസി ഉദ്യോഗാര്‍ത്ഥികള്‍ വലഞ്ഞു;  വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഡൊമസ്റ്റിക് നഴ്‌സിങ് പരീക്ഷക്ക് 'അമേരിക്കന്‍ നഴ്‌സിങ് പരീക്ഷ നിരവാരത്തില്‍

28 JANUARY 2018 09:17 AM IST
മലയാളി വാര്‍ത്ത

വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഡൊമസ്റ്റിക് നഴ്‌സിങ് പരീക്ഷക്ക് 'അമേരിക്കന്‍ നഴ്‌സിങ് പരീക്ഷ' നിലവാരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് പി.എസ്.സി ഉദ്യോഗാര്‍ഥികളെ വട്ടംകറക്കി. ബുധനാഴ്ച വാഹനപണിമുടക്ക് ദിവസം രാവിലെ 7.30ന് നടന്ന പരീക്ഷക്ക് ഏറെ ബുദ്ധിമുട്ടിയെത്തിയവര്‍ക്കാണ് പി.എസ്.സി വക ഇരുട്ടടി. തസ്തികക്ക് ആവശ്യമായ ചോദ്യങ്ങള്‍ ഒഴിവാക്കി ഉയര്‍ന്ന നിലവാരത്തില്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ചെയര്‍മാന് പരാതി നല്‍കി.

ഡൊമസ്റ്റിക് നഴ്‌സിങ് പഠിപ്പിക്കുന്ന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് സംസ്ഥാനതലത്തില്‍ നിയമനം നടത്താനായിരുന്നു പരീക്ഷ. ജനറല്‍ നഴ്‌സിങ്ങായിരുന്നു അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്‌സിങ്ങിനും താഴെയുള്ള വി.എച്ച്.എസ്.ഇ ഡൊമസ്റ്റിക് നഴ്‌സിങ് നിലവാരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്.

പരമാവധി ജനറല്‍ നഴ്‌സിങ് നിലവാരവും. എന്നാല്‍, നഴ്‌സിങ് വിഷയങ്ങളില്‍ നിന്നുവന്ന എല്ലാ ചോദ്യങ്ങളും എം.എസ്‌സി നഴ്‌സിങ്ങിനെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. നഴ്‌സിങ്ങില്‍ എം.എസ്‌സിയും എം.ഫിലും കഴിഞ്ഞവരും പരീക്ഷ എഴുതിയിരുന്നു.

അവര്‍ക്കുപോലും മിനിമം കട്ട് ഓഫ് മാര്‍ക്ക് നേടാന്‍ പറ്റാത്ത തലത്തിലായിരുന്നു ചോദ്യങ്ങള്‍. അമേരിക്കയില്‍ നഴ്‌സിങ് ജോലിക്ക് ആവശ്യമായ 'എന്‍ക്ലെക്‌സ് ആര്‍.എന്‍' പരീക്ഷ രീതിയിലും നിലവാരത്തിലുമായിരുന്നു എല്ലാ ചോദ്യങ്ങളും. ഇത്തരം ചോദ്യങ്ങള്‍ ജനറല്‍ നഴ്‌സിങ് അടിസ്ഥാന യോഗ്യതയായ പി.എസ്.സി പരീക്ഷകള്‍ക്ക് ചോദിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

പ്രധാന വിഷയങ്ങള്‍ക്ക് പുറമെ പൊതുവിജ്ഞാനം, സമകാലിക വിഷയങ്ങള്‍, കേരള നവോത്ഥാനം എന്നിവ അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടായിരുന്നു. ഇവയില്‍ സമകാലികം എന്ന വിഷയത്തിലെ ചോദ്യങ്ങള്‍ അഞ്ചും ആറും വര്‍ഷം മുമ്പുള്ള സമകാലികമെന്നും പൊതുവിജ്ഞാനങ്ങളില്‍ പിശകുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

2017 ഏപ്രിലിലെ സ്റ്റാഫ് നഴ്‌സ് പരീക്ഷകളിലും ഇത്തരം പരാതികള്‍ പി.എസ്.സിക്കെതിരെ ഉയര്‍ന്നിരുന്നു. ഈ പരീക്ഷയില്‍ പല തെറ്റായ ഉത്തരങ്ങളും അന്തിമ ഉത്തരസൂചികയില്‍ ഇടംപിടിച്ചിരുന്നു. അന്തിമ ഉത്തരസൂചികയില്‍ തെറ്റെന്ന് ബോധ്യമായാലും അവ തിരുത്താറില്ലെന്നും ആക്ഷേപമുണ്ട്. തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്നതും അതിനെതിരായ അപ്പീല്‍ പരിഗണിക്കാതിരിക്കുന്നതും പതിവായിട്ടുണ്ട്.

അതേസമയം, വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഡൊമസ്റ്റിക് നഴ്‌സിങ് പരീക്ഷ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ പരിശോധിക്കുമെന്നും പി.എസ്.സി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends