ട്രാന്‍സ്ജെന്‍ഡേഴ്സിന് കൈത്താങ്ങായി കേരള സര്‍ക്കാരിന്റെ 'സമന്വയ' പദ്ധതി
ട്രാന്സ്ജെന്ഡേഴ്സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് കേരള സര്‍ക്കാര്‍. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലൂടെ ട്രാന്സ്ജെന്ഡേഴ്സിനെ തുടർ വിദ്യാഭ്യാസത്തിനു വഴി തുറക്കുകയാണ് കേരള സർക്കാരിന്റെ 'സമന്വയ' പദ്ധതി. അതായത് പാതിവഴിയില്‍ പഠനം നിർത്തേണ്ടിവന്ന ട്രാന്‍സ്ജെന്‍ഡേഴ്സിന് സമന്വയ തുടര്‍വിദ്യാഭ്യാസ കേന്ദ്രം വഴി തുടർ പഠനം സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.
സാക്ഷരതാ മിഷനുമായി സഹകരിച്ച് ജില്ലകള്‍ തോറും വിദ്യാഭ്യസ കേന്ദ്രങ്ങള്‍ തുടങ്ങി. ഞാറാഴ്ച തോറും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആയിട്ടാണ് ക്ലാസുകൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ സാക്ഷരാത മിഷന്റെ നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. പത്താം ക്ലാസില്‍ ഒന്‍പത് വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറിയില്‍ ആറു വിഷയങ്ങളും ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി. തിരുവനന്തപുരത്തു തുടക്കം കുറിച്ച ഈ സംരംഭത്തിൽ എല്ലാ വിഭാഗങ്ങളിലുമായി 948 ട്രാന്‍സ്ജന്‍ഡേഴ്സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
https://www.facebook.com/Malayalivartha