Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിലെ വിവിധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

01 FEBRUARY 2018 07:40 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിലെ വിവിധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 28 ആണ് അവസാന തീയതി. എഞ്ചിനീയറിംഗ് ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, (ഹോമിയോ) കോഴ്സുകൾ, ബി.എ.എം.എസ്.(ആയുർവേദ), ബി.എസ്.എം.എസ്. (സിദ്ധ) ബി.യു.എം.എസ്.(യുനാനി), ബി.ഫാം, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സുകൾ, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, വെറ്ററിനറി (ബി.വി.എസ്സി. & എ.എച്ച്.), ഫിഷറീസ് (ബി.എഫ്.എസ്സി.), തുടങ്ങിയവയും കേരള കാർഷിക സർവ്വകലാശാല, കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് എന്നിവയിലേക്കുള്ള വിവിധ എഞ്ചിനിയറിങ് കോഴ്സുകൾ, ബി.ആർക്ക് തുടങ്ങിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഈ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2018 ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചിരിക്കണം. എഞ്ചിനീയറിംഗ് പ്രവേശനത്തിനു മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ പ്രവേശന പരീക്ഷ നടത്തുന്നത്. എന്നാൽ ബി.ഫാം കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ പേപ്പർക (ഫിസിക്സ് & കെമിസ്ട്രി) എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ബി.ആർക്ക്. കോഴ്സിലേയ്ക്കും മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലേയ്ക്കും പ്രവേശനത്തിനായി സംസ്ഥാനതലത്തിൽ പ്രത്യേകം പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.

ബി.ആർക്ക് കോഴ്സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കൗൺസിൽ ഓഫ് ആർക്കിടെക്ച്ചർ ദേശീയ തലത്തിൽ നടത്തുന്ന നാഷണൽ ആ്ര്രപിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) പരീക്ഷ എഴുതി 10.06.2018 ന് മുൻപായി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സി.ബി.എസ്.ഇ ദേശീയ തലത്തിൽ നടത്തുന്ന നാഷണൽ എലിജിബിലിറ്റികം എൻട്രൻസ് ടെസ്റ്റ് (NEET-UG) 2018 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ഇന്ത്യക്കാർ മാത്രം അപേക്ഷിച്ചാൽ മതി. അതേസമയം പേഴ്സൺ ഓഫ് ഇന്ത്യൻ ഓറിജിൻ (പി.ഐ.ഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഹോൾഡർമാരെയും പ്രവേശനത്തിനു മാത്രമായി ഇന്ത്യൻ പൗരന് തുല്യരായി പരിഗണിക്കും. എന്നാൽ ഇവർക്ക് സംവരണാനുകൂല്യങ്ങൾ ലഭിക്കില്ല. അപേക്ഷകളെ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends