Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ

20 DECEMBER 2019 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ മത്സരപ്പരീക്ഷകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ വിഭാഗത്തില്‍നിന്ന് മൂന്നിലൊന്ന് ചോദ്യങ്ങള്‍വരെ വരാറുണ്ട് . സെക്രട്ടേറിയറ്റ് അസ്സിസ്റ്റൻറ്, സിവില്‍സര്‍വീസസ്, ബാങ്ക് പ്രൊബേഷണറി ഓഫീസര്‍, ക്ലാര്‍ക്ക് പരീക്ഷകള്‍, സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള വിവിധപരീക്ഷകള്‍ എന്നിവയിലെല്ലാം റാങ്ക് ജേതാക്കളെ നിര്‍ണയിക്കുന്നതു പലപ്പോഴും പൊതുവിജ്ഞാനത്തിലെ മാർക്കാണ്.

നമുക്ക് ചുറ്റുമുള്ള എന്തിനെക്കുറിച്ചും നമുക്കുള്ള അറിവ് പരീക്ഷിക്കാന്‍പോന്ന ചോദ്യങ്ങളാണെന്ന് പൊതുവിജ്ഞാനത്തിൽ ഉണ്ടാകുക ..പൊതുവിജ്ഞാനത്തിന് അതിര് നിശ്ചയിക്കാനാവില്ല. രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി കാര്യങ്ങളെപ്പറ്റി പരീക്ഷാര്‍ഥിക്ക് അവബോധമുണ്ടാവണം. പരീക്ഷകളുടെ സ്വഭാവമനുസരിച്ച് ഓരോന്നിലും വ്യത്യസ്തമായ രീതിയിലാണ് ചോദ്യങ്ങളുണ്ടാവുക. ചിലത് വിശകലനസ്വഭാവമുള്ളതാവും മറ്റുചിലത് വസ്തുതാപരമാവും.

പൊതുവിജ്ഞാനം രണ്ട് തരത്തിലുണ്ടെന്ന് പറയാം. മാറ്റമില്ലാത്തവയും (ഉദാ: ഇന്ത്യ
സ്വാതന്ത്ര്യം നേടിയ വർഷം , കേരളത്തിൻറെ തലസ്ഥാനം ) അടിക്കടി മാറുന്നവയും (ഉദാ: നിയമനങ്ങള്‍, വര്‍ഷാവര്‍ഷം നല്‍കുന്ന പുരസ്‌കാരങ്ങള്‍, ബഹുമതികള്‍, ). പൊതുവിജ്ഞാനത്തില്‍ വരുന്ന എല്ലാ കാര്യങ്ങളും എങ്ങനെ പഠിക്കണമെന്നത് വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് കൃത്യമായ തയ്യാറെടുപ്പ് തുടക്കത്തില്‍ത്തന്നെ വേണം. പി എസ സി പരീക്ഷകളിൽ സാധാരണ ചോദിക്കുന്ന ചില ചോദ്യങ്ങളാണ് ഇന്നിവിടെ പറയുന്നത്

ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി?
ഉത്തരം :മേയോ പ്രഭു

സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത് ?
ഉത്തരം :ഉല്‍പ്രേരകങ്ങള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
ഉത്തരം :സര്‍ദാര്‍ വല്ലഭായി പട്ടേല്‍

ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്?
ഉത്തരം :പൈനാവ്‌

“നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന്‍ നിയമത്തെയും” എന്നു പറഞ്ഞതാരാണ് ?
ഉത്തരം :ഒളിവര്‍ ഗോള്‍ഡ്‌സ്മിത്ത്‌

എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെനിന്ന്?
ഉത്തരം :ശ്രീഹരിക്കോട്ട

തെക്കേ അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ ?
ഉത്തരം :സൈമണ്‍ ബൊളിവര്‍

അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
ഉത്തരം :രാഷ്ട്രകൂടര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ?
ഉത്തരം :ഡഫറിന്‍

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്‌നകാര്‍ട്ടയായി അറിയപ്പെടുന്ന കമ്മിറ്റി ?
ഉത്തരം : വുഡ്‌സ് ഡെസ്പാച്ച്‌

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ് ?
ഉത്തരം :വിനോബാഭാവെ

ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്ക൯ പ്രസിഡന്‍റ് ആരായിരുന്നു?
ഉത്തരം :വുഡ്രോ വിത്സണ്‍

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്‍, ജര്‍മ്മനി എന്നിവക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്‍റ്?
ഉത്തരം :ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റ്‌

ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളില്‍ ആറ്റംബോംബിടാ൯ 1945 ഓഗസ്റ്റിൽ നിര്‍ദ്ദേശം നല്‍കിയ അമേരിക്കന്‍ പ്രസിഡണ്ട് ?
ഉത്തരം :ഹാരി എസ്. ട്രൂമാന്‍

ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാന്‍സിലെ രാജാവ് ?
ഉത്തരം :ലൂയി പതിനാറാമന്‍

റഷ്യന്‍ വിപ്ലവം നടക്കുമ്പോൾ റഷ്യയിലെ ചക്രവര്‍ത്തി ആരായിരുന്നു?
ഉത്തരം :നിക്കോളാസ് രണ്ടാമന്‍

വിജയനഗരത്തിലെ ചക്രവര്‍ത്തി കൃഷ്ണദേവരായരുടെ സമകാലീനനായിരുന്ന മുഗൾ രാജാവ്?
ഉത്തരം :ബാബര്‍

നാസ ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുമ്പോൾ അമേരിക്ക൯ പ്രസിഡന്‍റാരായിരുന്നു?
ഉത്തരം :റിച്ചാര്‍ഡ് നിക്സ൯

വയോജന ദിനം?
ഉത്തരം :ഒക്ടോബര്‍ 1

ലോക പാര്‍പ്പിട ദിനം?
ഉത്തരം :ഒക്ടോബര്‍ 2

ലോക മൃഗ ദിനം?
ഉത്തരം :ഒക്ടോബര്‍ 4

ലോക മസ്തിഷ്ക തളര്‍വാത ദിനം?
ഉത്തരം :ഒക്ടോബര്‍ 4

ലോക അധ്യാപക ദിനം?
ഉത്തരം :ഒക്ടോബര്‍ 4

ലോക പുഞ്ചിരി ദിനം?
ഉത്തരം :ഒക്ടോബര്‍ 5

മാന്യ തൊഴില്‍ ദിനം?
ഉത്തരം :ഒക്ടോബര്‍ 7

വ്യോമസേനാ ദിനം?
ഉത്തരം :ഒക്ടോബര്‍ 8

ലോക തപാല്‍ ദിനം?
ഉത്തരം :ഒക്ടോബര്‍ 9

ലോക മാനസികാരോഗ്യ ദിനം?
ഉത്തരം :ഒക്ടോബര്‍ 10

പെണ്‍ശിശുദിനം?
ഉത്തരം :ഒക്ടോബര്‍ 11

ലോക കാഴ്ച ദിനം?
ഉത്തരം :ഒക്ടോബര്‍ 12

രാജ്യാന്തര ഇന്‍റെര്‍നെറ്റ് ദിനം?
ഉത്തരം :ഒക്ടോബര്‍ 29

ലോക മുട്ട ദിനം?
ഉത്തരം :ഒക്ടോബര്‍ 13

ലോക ഭക്ഷ്യദിനം?
ഉത്തരം :ഒക്ടോബര്‍ 16

‘മദര്‍ ഇന്ത്യ’ എന്ന കൃതി രചിച്ചതാര്?
ഉത്തരം :കാതറിന്‍ മേയോ

റഷ്യയുടെ ബഹിരാകാശ യാത്രികര്‍ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഉത്തരം :കോസ്മോനോട്ട്

സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ആദ്യ അമേരിക്ക൯ പ്രസിഡന്‍റ് ആര്?
ഉത്തരം :ജിമ്മി കാര്‍ട്ടർ

‘കിംഗ്‌ ഓഫ് ഷാഡോസ്’ എന്നറിയപ്പെടുന്ന ലോകപ്രശസ്ഥ ചിത്രകാരനാര്?
ഉത്തരം :റംബ്രാന്‍ഡ്

പാന്‍ക്രിയാസ് ഗ്രന്ഥി സ്രവിക്കുന്ന ഹോര്‍മോണുകൾ ഏവ?
ഉത്തരം :ഇന്‍സുലി൯, ഗ്ലൂക്കഗോൺ

കരള്‍, പേശികള്‍, എന്നിവയില്‍ നിന്ന് ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റുന്ന ഹോര്‍മോണേത്?
ഉത്തരം :ഇന്‍സുലി൯

ലോക പ്രമേഹ ദിനം എന്ന് ?
ഉത്തരം :നവംബര്‍ 14

വിശപ്പിന് കാരണമായ ഹോര്‍മോണേത്?
ഉത്തരം :ഗ്രെലിന്‍

അന്തസ്രാവി വ്യവസ്ഥയെ മുഴുവനായും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
ഉത്തരം :ഹൈപ്പോതലാമസ്

‘സ്വീറ്റ് ബ്രഡ്’ എന്നറിയപ്പെടുന്ന ഗ്രന്ഥി?
ഉത്തരം :ആഗ്നേയ ഗ്രന്ഥി

ഏറ്റവും വലിയ ഗ്രന്ഥി?
ഉത്തരം :കരള്‍

ഏറ്റവും വലിയ ലസികാ ഗ്രന്ഥി?
ഉത്തരം :പ്ലീഹ

നായക ഗ്രന്ഥി എന്നറിയപ്പെടുന്നത്?
ഉത്തരം :പീയൂഷ ഗ്രന്ഥി

അന്ത സ്രാവി വ്യവസ്ഥയെക്കുറിച്ചും വിവിധ ഹോര്‍മോണുകളുടെ സ്രവിക്കലിനെക്കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖ?
ഉത്തരം :എന്‍ഡോക്രൈനോളജി

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോൺ ഏത്?
ഉത്തരം :തൈറോക്സിന്‍

നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?
ഉത്തരം : കേരള സര്‍വ്വകലാശാല

ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത് ?
ഉത്തരം :ഡോള്‍ഫിന്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (3 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (4 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (4 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (4 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (4 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (5 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (5 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (7 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (7 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (8 hours ago)

Malayali Vartha Recommends