Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

കെഎസ്‌യുഎം 'സാമൂഹ്യ സംരംഭകത്വ കോണ്‍ക്ലേവ്' : സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരത്ത്

17 SEPTEMBER 2026 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...

യുദ്ധത്തിനെതിരെ കൈയൊപ്പ്; ബോധവത്കരണ പരിപാടി നടത്തി...

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) 'സാമൂഹിക സംരംഭകത്വ കോണ്‍ക്ലേവ്' സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30 ന് തൈക്കാട് ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന പരിപാടി വ്യവസായവാണിജ്യ, എഐ, സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

കോണ്‍ക്ലേവിനോടനുബന്ധിച്ച് നടക്കുന്ന കെഎസ്‌യുഎമ്മിന്‍റെ വനിതാ സ്റ്റാര്‍ട്ടപ്പ് സെല്ലിന്‍റെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ സന്നിഹിതനാകും.

കെഎസ്‌യുഎമ്മിന്‍റെ സാമൂഹിക സംരംഭകത്വ പരിപാടിയുടേയും (സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പേറ്റന്‍റ് ഫെലിസിറ്റേഷന്‍ സെന്‍ററിന്‍റേയും ഉദ്ഘാടനവും പരിഷ്കരിച്ച വനിതാ സ്റ്റാര്‍ട്ടപ്പ് ഹാന്‍ഡ്ബുക്കിന്‍റെ പ്രകാശനവും കോണ്‍ക്ലേവില്‍ നടക്കും. സ്റ്റാര്‍ട്ടപ്പ് സാക്ഷരതാ കാമ്പയ്നിന്‍റെ ആദ്യ പതിപ്പും കോണ്‍ക്ലേവിന്‍റെ ഭാഗമായി ആരംഭിക്കും.

സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ വഴി പരിഹാരം കാണുന്ന സംരംഭങ്ങളാണ് സാമൂഹ്യ സംരംഭങ്ങള്‍(സോഷ്യല്‍ എന്‍റര്‍പ്രൈസസ്). ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായാണ് സാമൂഹ്യ സംരംഭങ്ങള്‍ തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി വളരാനുള്ള പിന്തുണ ഇത്തരം സംരംഭങ്ങള്‍ക്ക് കുറവാണ്.

ഈ സാഹചര്യത്തിലാണ് സാമൂഹ്യ സംരംഭങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സോഷ്യല്‍ എന്‍റര്‍പ്രെണര്‍ഷിപ് പ്രോഗ്രാമിന് തുടക്കമിടുന്നത്. ഈ പ്രോഗ്രാം വഴി ഫണ്ടിംഗ്, മെന്‍റര്‍ഷിപ്പ്, വിപണി പ്രവേശനം, ബ്രാന്‍ഡിംഗ് തുടങ്ങി ഇത്തരം നൂതന ആശയങ്ങള്‍ക്കുള്ള പിന്തുണ നല്കാന്‍ ലക്ഷ്യമിടുന്നു

കേരളത്തിലെ 8,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ അന്തരം തിരിച്ചറിഞ്ഞുകൊണ്ട് വനിതാ സംരംഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കാന്‍ ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കേരളത്തില്‍ ആദ്യമായി ഒരു 'വുമണ്‍ സ്റ്റാര്‍ട്ടപ്പ് സെല്‍' ആരംഭിക്കുന്നത്.

വനിതാ സംരംഭകര്‍ക്ക് സാങ്കേതിക സംരംഭകത്വത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, സാമ്പത്തിക സഹായം, ബ്രാന്‍ഡിംഗ്, ഇന്‍വെസ്റ്റര്‍ കണക്ട്, വിപണനം തുടങ്ങി അവരുടെ ആശയത്തെ മികച്ച ഉത്പന്നമാക്കാനും അതിനെ ഒരു സംരംഭമാക്കാാനുമുള്ള എല്ലാവിധ പിന്തുണയും ഈ സെല്‍ ഉറപ്പാക്കും. കേവലം സാമ്പത്തിക സഹായത്തിനപ്പുറം ബിസിനസ്സ് ആശയങ്ങളെ ലാഭകരമായ സംരംഭങ്ങളായി വളര്‍ത്തിയെടുക്കാനുള്ള സമഗ്രമായ ഒരു വഴികാട്ടിയായിട്ടാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

'സാമൂഹ്യ സംരംഭങ്ങളെ ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായി മാത്രം കണക്കാക്കാതെ അവയ്ക്കൊരു നിര്‍വചനം നല്‍കി സാമ്പത്തികമായി ലാഭമുണ്ടാക്കുന്ന കമ്പനികളായി സമൂഹത്തിനും നിക്ഷേപകര്‍ക്കും മുന്നില്‍ അവതരിപ്പിക്കുന്നതിനും അതിനാവശ്യമായ ഒരു സാമൂഹ്യ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കാനുമാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് കേരളം സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കൂടുതല്‍ വനിതകളെ സാങ്കേതിക സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സെല്‍ രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നൂതനവും സുസ്ഥിരവുമായ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭകര്‍, സാമൂഹിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വനിതാ സംരംഭകര്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, വിദ്യാര്‍ത്ഥി സംരംഭകര്‍ എന്നിവര്‍ക്ക് പെങ്കെടുക്കാം.

താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 ന് മുന്‍പായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അപേക്ഷിക്കണം.

അപേക്ഷിക്കാന്‍: https://sec.startupmission.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (13 minutes ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (23 minutes ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (25 minutes ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (35 minutes ago)

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (38 minutes ago)

മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന  (47 minutes ago)

അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്; റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി സംഭവം; നടക്കുന്നത് ഹാസ്യ നാടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (57 minutes ago)

മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാര്‍ഖണ്ഡ് സ്വദേശി ആലുവയില്‍ പിടിയില്‍  (1 hour ago)

റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധാർഷ്ട്യം തീർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; തെളിവടക്കം പുറത്ത് വിട്ട് ആ നീക്കം; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍  (1 hour ago)

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു  (1 hour ago)

യൂണിയൻ സുദർശൻ അവതരിപ്പിച്ച് യൂണിയൻ ബാങ്ക്; 14 പുതിയ പദ്ധതികൾക്കും തുടക്കം...  (1 hour ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്‌ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന്‍ സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം  (1 hour ago)

റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി  (1 hour ago)

Malayali Vartha Recommends