Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

20 MAY 2020 12:59 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനാകുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്.. കോവിഡ് മഹാമാരിയുടെ ആഘാതം ഇന്ത്യന്‍ തൊഴില്‍ മേഖലയെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി (സി.എം.ഐ.ഇ)യുടെ പഠന പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലിൽ 23.4 ശതമാനമായിരുന്നു. . രാജ്യത്തെ തൊഴില്‍ മേഖലയെ കുറിച്ച് ആധികാരികമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന കേന്ദ്രമാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി.

മെയ് 17 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനമായി ഉയര്‍ന്നു. ഏപ്രിലിലേതിനേക്കാള്‍ നേരിയ വര്‍ദ്ധനവാണുള്ളതെന്നും ലോക്ഡൗണിലെ ചെറിയ ഇളവുകള്‍ ഇതുവരെ തൊഴിലില്ലായ്മാ നിരക്ക് കുറയാനിടയാക്കിയിട്ടില്ലെന്നും ഇന്ത്യന്‍ സാമ്പത്തിക നിരീക്ഷണ കേന്ദ്രമായ സിഎംഐഇ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് മദ്ധ്യത്തോടെ തൊഴിലില്ലായ്മ 8.4 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ദ്ധിക്കുകയായിരുന്നു

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ അഞ്ചു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് വിലയിരുത്തല്‍. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ വലുതായിരിക്കും എന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഓഫ് ഇന്ത്യ പ്രണബ് സെന്‍ പറഞ്ഞു.

‘സ്ഥിരമായി ഉയര്‍ന്നുനില്‍ക്കുന്ന തൊഴിലില്ലായ്മാ നിരക്ക് സൂചിപ്പിക്കുന്നത് ജോലി ചെയ്യാന്‍ സന്നദ്ധരായ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ്,’ – സിഎംഐഇയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംഐഇയുടെ കണക്കനുസരിച്ച്, ഗ്രാമീണ ഇന്ത്യയുടെ 23% നെ അപേക്ഷിച്ച് നഗര ഇന്ത്യയില്‍ 27% ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുണ്ട്.

വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ത്താനുള്ള നടപടികളുടെ കുറവും ലോക്ഡൗണിന്റെ വിപുലീകരണവും മൂലം സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പ് വളരെയധികം വൈകുമെന്ന് സിഎംഐഇയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 11,000-12,000 പേരുമായി ഫോണിലൂടെ അഭിമുഖം നടത്തിയുള്ളതായിരുന്നു സര്‍വേ. കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കുന്നത് വളരെ സങ്കീര്‍ണമാകുമെന്ന് സിഎംഇഇ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ മാത്രമല്ല, യു.എസ് അടക്കമുള്ള രാജ്യങ്ങളും വന്‍ തൊഴില്‍ പ്രതിസന്ധിയാണ് നേരിടുന്നത്. യു.എസില്‍ ഒരു കോടി പേര്‍ കഴിഞ്ഞയാഴ്ച തൊഴില്‍ എക്‌സ്‌ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്.

തൊഴില്‍ പങ്കാളിത്ത നിരക്കിലും ക്രമാനുഗത കുറവുണ്ടായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ 41.9 ശതമാനമാണ് പങ്കാളിത്ത നിരക്ക്. 2019 ഫെബ്രുവരിയില്‍ ഇത് 42.6 ശതമാനവും മാര്‍ച്ചില്‍ 42.7 ശതമാനവുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് തൊഴില്‍ പങ്കാളിത്തം 42 ശതമാനത്തില്‍ താഴേക്കു പോകുന്നത് എന്ന് സി.എം.ഐ.ഇ പറയുന്നു. മാര്‍ച്ചില്‍ മാത്രം 90 ലക്ഷം പേരാണ് തൊഴില്‍ ശേഷിയില്‍ നിന്ന് ഇല്ലാതായത്.

ലോക്ക്ഡൗണിന് ശേഷമാണ് വന്‍ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയി.. ഇതും തൊഴിലില്ലായ്മാ വർധിക്കാൻ ഇടയാക്കി .

ലോക്ഡൗണ്‍ എടുത്തുകളഞ്ഞ ശേഷമേ സമ്പദ്വ്യവസ്ഥയുടെ പുനരാരംഭം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നാണ് ഭൂരിപക്ഷാഭിപ്രായം . എംഎസ്എംഇകള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും എളുപ്പത്തില്‍ വായ്പ നല്‍കുന്നത് നല്ല നടപടിയാണെങ്കിലും അത്ഭുതകരമായ ഫലം അതു കൊണ്ടുണ്ടാകില്ലെന്ന് സിഎംഐഇ വിലയിരുത്തുന്നു. ഇത് രാജ്യത്തു വലിയ വെല്ലുവിളി ഉയർത്തുമെന്നും സി.എം.ഐ.ഇ മുന്നറിയിപ്പ് തരുന്നുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (17 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (23 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (48 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends