Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് 46,190 പ്ലസ് വൺ സീറ്റുകളിൽ പഠിക്കാൻ വിദ്യാർഥികൾ ഇല്ലാതിരിക്കെ രണ്ടു ഹയർസെക്കൻഡറി സ്കൂളുകളും കൂടി പുതിയതായി അനുവദിച്ചു

07 APRIL 2018 01:37 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് 46,190 പ്ലസ് വൺ സീറ്റുകളിൽ പഠിക്കാൻ വിദ്യാർഥികൾ ഇല്ലാതിരിക്കെ രണ്ടു ഹയർസെക്കൻഡറി സ്കൂളുകളും കൂടി പുതിയതായി അനുവദിച്ചുവെന്നു വിവരാവകാശ രേഖയിൽ പുറത്തു വന്നു .ഇതിനിടെ 368 വിദ്യാർഥികൾക്ക് പ്രത്യേക സർക്കാർ ഉത്തരവിലൂടെ സംസ്ഥാനത്തൊട്ടാകെയുള്ള പ്രധാന സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം നൽകുകയും ചെയ്തു.


ഒരു എയ്ഡഡ് സ്കൂളും ഒരു ഗവൺമെന്റ് റസി‍ഡ‍ൻഷ്യൽ സ്കൂളുമാണ് സർക്കാർ അനുവദിച്ചത് എന്ന് വിവരാവകാശ രേഖ .തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ ശ്രീ സേതു പാർവതിബായി ഹയർസെക്കൻഡറി സ്കൂൾ,പാലക്കാട് കുഴൽമന്ദം നടുവത്തപ്പാറ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് ഇവ.കേരളമൊട്ടാകെ പ്ലസ് വൺ ക്ലാസുകളിൽ 13,606 മെറിറ്റ് സീറ്റും 3,914 മാനേജ്മെന്റ് സീറ്റും 3,144 കമ്യൂണിറ്റി സീറ്റും 25,526 അൺഎയ്ഡഡ് സീറ്റുമാണ് ഒഴിഞ്ഞു കിടക്കുന്നത്.സിബിഎസ്ഇ,ഐസിഎസ്ഇ സിലബസുകളിൽ പത്താം ക്ലാസ് പാസായ 40,395 വിദ്യാർഥികൾ കേരള ഹയർസെക്കൻഡറിയിൽ ചേർന്നിട്ടുണ്ട്.ഇതിൽ 37,035 പേർ സിബിഎസ്ഇ സിലബസിൽ പഠിച്ചവരും 3360 പേർ ഐസിഎസ്ഇ സിലബസിൽ പഠിച്ചവരുമാണ്.


സംസ്ഥാനത്ത് 2017–18 അധ്യയന വർഷം 14 ജില്ലകളിലായി 5,13,427 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്.ഇതിൽ 3,79,583 പേർക്കു പ്രവേശനം ലഭിച്ചു.മെറിറ്റിൽ 2,84,811 പേരും മാനേജ്മെന്റ് സീറ്റിൽ 42,148 പേരും കമ്യൂണിറ്റി സീറ്റിൽ 22,507 പേരുമാണ് പ്രവേശനം നേടിയത്.അൺഎയ്ഡഡ് സ്കൂളുകളിൽ 30,117 കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചു.ഇതിനു ശേഷമാണ് 46,190 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതെന്ന് എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജിനു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.അക്കാദമിക് വർഷം അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ കണക്കുകൾ അധികൃതർ പുറത്തു വിട്ടത്.

 

സ്ഥിതി ഇങ്ങനെയാണെങ്കിലും ഏകജാലകത്തിനു പുറത്ത് 368 വിദ്യാർഥികളെ പ്രധാന സ്കൂളുകളിലായി സർക്കാർ ഉത്തരവിലൂടെ പ്രവേശിപ്പിക്കുകയും ചെയ്തു.തിരുവനന്തപുരത്താണ് ഏറ്റവുമധികം കുട്ടികളെ ഇങ്ങനെ പ്രവേശിപ്പിച്ചത്. 87 പേർ.രണ്ടാം സ്ഥാനത്തു കൊല്ലം. 55. പത്തനംതിട്ട ഒന്ന്,ആലപ്പുഴ 14, കോട്ടയം 8, ഇടുക്കി 18,എറണാകുളം 17,തൃശൂർ 17,പാലക്കാട് 23,കോഴിക്കോട് 35,മലപ്പുറം 40,വയനാട് 17,കണ്ണൂർ 15,കാസർകോട് 21 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വിദ്യാർഥികളുടെ എണ്ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (8 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (8 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (8 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (8 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (9 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (9 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (9 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (9 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (10 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (11 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (11 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (11 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (11 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (11 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends