സെയ്ഫ് അലിഖാന്റെ 50ാം പിറന്നാള്‍ ആഘോഷമാക്കി താര കുടുംബം

ബോളിവുഡില്‍ കൈനിറയെ ആരാധകരുളള താരദമ്ബതിമാരാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കരീനയുടെ വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടി ചിത്രങ്ങളാണ്. ഇന്ന് സെയ്ഫ് അലിഖാന്റെ 50ാം പിറന്നാളാണ്. തന്റെ പ്രിയതമന് പിറന്നാള്‍ ആശംസയുമായി കരീന എത്തിയിട്ടുണ്ട്. പാര്‍ട്ടി വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സെയ്ഫിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. എന്റെ ജീവിതത്തിലെ തിളക്കത്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് പാര്‍ട്ടി വീഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. സെയ്ഫിന് പിറന്നാള്‍ ആശംസയുമായി നടിയും കരീനയുടെ അടുത്ത സുഹൃത്തുമായ മല്ലെക അറോറയും സഹോദരി അമൃത അറോറയും എത്തിയിട്ടുണ്ട്. സെയ്ഫിന്റെ സഹോദരി സോഹ അലിഖാനും പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. കരീഷ്നയും പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ സഹോദര എന്നാണ് കരീഷ്മ കുറിച്ചത്.
50ാം പിറന്നാള്‍ ആഘോഷിക്കുന്ന സെയ്ഫിന് കരീനയും സഹോദരി കരീഷ്മയും മകള്‍ സമീറയും സെയ്ഫിന്റെ സഹോദര സോഹയും ഭര്‍ത്താവും അമൃത അറോറയും ചേര്‍ന്ന് നെറ്റ് പാര്‍ട്ടി ഒരുക്കിയിരുന്നു കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ആരാധകര്‍ക്കായി കരീന പങ്കുവെച്ചിട്ടുമുണ്ട്. രണ്ട് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത് . സെയ്ഫുമായിട്ടുള്ള കരീനയുടെ എന്‍ട്രിയും മറ്റോന്ന് ഇവരുടെ റൊമാന്റിക് വീഡിയോയുമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട് വീഡിയോ.
https://www.facebook.com/Malayalivartha