മുംബൈയില്‍ അധോലോക ഭീതി തിരിച്ചെത്തിയിരിക്കുകയാണെന്ന് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കത്ത്

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അധോലോക ഭീഷണികളില്‍ ആശങ്ക പ്രകടിപ്പിച്ച് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാം ലാല്‍ ഗുപ്ത കത്തില്‍ ആവശ്യപ്പെട്ടു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍, വെടിവെപ്പുകള്‍, ഭീഷണിപ്പെടുത്തി പണംതട്ടല്‍ ശ്രമങ്ങള്‍ എന്നിവ നടക്കുകയാണ്.
സിനിമാ മേഖലയിലെ പ്രമുഖരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രൈം നെറ്റ്‌വര്‍ക്കുകളെക്കുറിച്ചും ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അടിയന്തര അന്വേഷണം നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ബോളിവുഡിലെ മുതിര്‍ന്ന താരം അമിതാഭ് ബച്ചന് തന്റെ വീടിന് മുന്നില്‍ ആരാധകരെ കാണാന്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷ ഒരുക്കേണ്ടി വന്ന കാഴ്ചയാണ് ചലച്ചിത്ര ലോകത്തെ വന്‍തോതില്‍ ഞെട്ടിച്ചതെന്ന് കത്തില്‍ എടുത്തുപറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മുംബൈയിലെ 'ജല്‍സ' എന്ന തന്റെ വസതിക്ക് മുന്നില്‍ ഞായറാഴ്ചകളില്‍ ആരാധകരെ നേരിട്ട് കാണുന്ന രീതി 84ാം വയസ്സിലും അമിതാഭ് ബച്ചന്‍ തുടരുന്നുണ്ട്. എന്നാല്‍, നവംബര്‍ 1ന് നടന്ന കൂടിക്കാഴ്ചയില്‍ അമിതാഭ് ബച്ചന്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിലാണ് പ്രത്യക്ഷപ്പെട്ടത്. നിഴല്‍പോലെ സംരക്ഷണമൊരുക്കി മകന്‍ അഭിഷേക് ബച്ചനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സ്വന്തം നഗരത്തില്‍ ഇത്തരമൊരു സംരക്ഷണകവചത്തിന് പിന്നില്‍ നില്‍ക്കേണ്ടിവന്നത് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെതന്നെ ആശങ്കാജനകമായ സംഭവമാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
'ആളുകള്‍ ബുള്ളറ്റ് പ്രൂഫ് കാറുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. തങ്ങളെ സ്‌നേഹിക്കുന്ന ആളുകളെ കാണാന്‍ വേണ്ടിമാത്രം ഒരു സൂപ്പര്‍താരം തന്റെ വീടിന് പുറത്ത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നില്‍ നില്‍ക്കുന്നത് അവര്‍ മുമ്പ് കണ്ടിട്ടില്ല. ഈ ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും, മുഴുവന്‍ വ്യവസായവും ഇതിലൂടെ ഞെട്ടിപ്പോയി.' കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ബോളിവുഡിനെ ആകമാനം ബാധിച്ചിരിക്കുന്ന സുരക്ഷാ ഭീഷണിയുടെ തുടര്‍ച്ചയാണെന്നും അകഇണഅ വ്യക്തമാക്കി. ബാന്ദ്രയില്‍ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവം, നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പ്, നടന്‍ സെയ്ഫ് അലി ഖാന് സ്വന്തം വീട്ടില്‍ കുത്തേറ്റ സംഭവം, സംവിധായകന്‍ രോഹിത് ഷെട്ടിയുടെ ജൂഹുവിലെ വസതിക്ക് മുന്നിലുണ്ടായ വെടിവെപ്പ് എന്നിവ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കാനഡയില്‍ ഹാസ്യനടന്‍ കപില്‍ ശര്‍മ്മയുടെ കഫേയ്ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളും ബോളിവുഡുമായി ബന്ധപ്പെട്ട വ്യക്തികള്‍ അഭിമുഖീകരിക്കുന്ന വലിയ ഭീഷണികളുടെ തെളിവായി അസോസിയേഷന്‍ വിവരിക്കുന്നുണ്ട്.
മുംബൈയിലെ അതീവ സുരക്ഷാ മേഖലയായ ജൂഹുവില്‍വെച്ച് യുവനടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പ് സംഭവവും അസോസിയേഷന്‍ പ്രത്യേകമായി പരാമര്‍ശിച്ചു. ജനനിബിഡമായ സ്ഥലത്തുവെച്ചുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെടിയേല്‍ക്കുകയുണ്ടായി. ആരുമായും വ്യക്തിപരമായ ശത്രുതയോ തര്‍ക്കങ്ങളോ ഇല്ലാത്ത ടൈഗര്‍ ഷ്രോഫിനെപ്പോലൊരു താരത്തെ ലക്ഷ്യമിട്ടത് പൊതുജനങ്ങളില്‍ ഭീതി പരത്താന്‍ മാത്രമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. പ്രമുഖ മേഖലകളില്‍പോലും സിനിമാ താരങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്ന് അകഇണഅ കത്തില്‍ ചൂണ്ടിക്കാട്ടി.
ബോളിവുഡ് താരങ്ങളെ ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും ക്രിമിനല്‍ സംഘങ്ങളുടെ പണം തട്ടാനുള്ള (ലഃീേൃശേീി) ശ്രമങ്ങളാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ബോളിവുഡ് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തവും എളുപ്പത്തില്‍ ലക്ഷ്യമിടാന്‍ കഴിയുന്നതുമായ മേഖലയാണെന്ന് ക്രിമിനലുകള്‍ മനസ്സിലാക്കിയിരിക്കുന്നു. വന്‍കിട സിനിമാ പ്രമുഖരെ ആക്രമിക്കുന്നതിലൂടെ വാര്‍ത്തകളില്‍ നിറയാനും അതിലൂടെ വന്‍തുക ഭീഷണിപ്പെടുത്തി തട്ടാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. നടന്‍ തുഷാര്‍ കപൂറില്‍നിന്ന് 5 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവവും ഇതിന് ഉദാഹരണമായി അസോസിയേഷന്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മുംബൈയില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും അധോലോക ഭീതി നഗരത്തില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണെന്നും അസോസിയേഷന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. നഗരമധ്യത്തില്‍ ടൈഗര്‍ ഷ്രോഫിനെപ്പോലുള്ള പ്രമുഖര്‍ക്ക് സുരക്ഷയില്ലെങ്കില്‍ സാധാരണക്കാരായ മുംബൈ നിവാസികള്‍ക്ക് എങ്ങനെ സുരക്ഷിതത്വം തോന്നുമെന്നും അകഇണഅ ചോദിക്കുന്നു. ഭയം കാരണം സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങള്‍ തങ്ങളുടെ വീടുകളിലും വാഹനങ്ങളിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും അതിസുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. താരങ്ങള്‍ തങ്ങളുടെ വീടുകളെ കോട്ടകളാക്കി മാറ്റേണ്ടി വരുന്നത് ഭീതി എത്രത്തോളം ആഴത്തില്‍ പടര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.
https://www.facebook.com/Malayalivartha

























