ദൃശ്യത്തിന്‍റെ ഹിന്ദിപ്പതിപ്പ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ബോളിവുഡ് താരം റിതേഷ് ദേശ്മുഖാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് നിഷികാന്താണ്. ഇര്‍ഫാന്‍ ഖാന്‍ നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്സ്, മുംബൈ മേരി ജാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മറാത്തി ഭാഷയിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. 2005ല്‍ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. ഈ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു.
ഡാഡി, ജൂലി 2, റോക്കി ഹാന്‍ഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍. ദി ഫൈനല്‍ കോള്‍, റംഗ്ബാസ് ഫിര്‍സ്, എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു. മോഹന്‍ലാല്‍-ജീതു ജോസഫ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യം അജയ് ദേവ്ഗണ്‍, തബു തുടങ്ങിയവരെ അണിനിരത്തി 2015ലാണ് ഹിന്ദിയില്‍ ദൃശ്യം എന്ന പേരില്‍ തന്നെ പുറത്തിറക്കിയത്. ചിത്രം ഹിന്ദിയിലും സൂപ്പര്‍ ഹിറ്റായി മാറി.
https://www.facebook.com/Malayalivartha