പ്രശസ്ത ബോളിവുഡ്/മറാത്തി സംവിധായകന് നിഷികാന്ത് കാമത്ത് അന്തരിച്ചു

ഹൈദരാബാദിലെ എ.ഐ.ജി. ആശുപത്രിയില്‍ കരള്‍രോഗ ബാധിതനായി ചികിത്സയിലായിരുന്ന പ്രശസ്ത ബോളിവുഡ്/മറാത്തി സംവിധായകന് നിഷികാന്ത് കാമത്ത്(50) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ദൃശ്യം' ഹിന്ദിയില്‍ അവതരിപ്പിച്ചത് കാമത്തായിരുന്നു.
അദ്ദേഹത്തെ ഇക്കഴിഞ്ഞ ജൂലൈ 31-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിഷികാന്തിന് വയറുവേദനയ്ക്കും മഞ്ഞപ്പിത്തത്തിനും ചികിത്സ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹിന്ദിയിലെ 'ദൃശ്യ'ത്തില്‍ തബുവും അജയ് ദേവ്ഗണുമായിരുന്നു നായികാ നായകന്മാരായത്. നടന് മാധവന് നായകനായ മുംബൈ മേരി ജാന്‍, ജോണ്‍ ഏബ്രഹാം നായകനായ റോക്കി ഹാന്‍ഡ്സം എന്നീ ചിത്രങ്ങള്‍ നിഷികാന്തിന്റെ ഹിറ്റുകളുടെ പട്ടികയിലുണ്ട്. 2004-ല്‍ നടനെന്ന നിലയിലാണ് അദ്ദേഹം സിനിമയിലെത്തിയത്.
https://www.facebook.com/Malayalivartha