Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

സുശാന്ത് കേസ് അന്വേഷണം സിബിഐക്കു വിട്ട ബിഹാര്‍ സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു

20 AUGUST 2020 07:21 AM IST
മലയാളി വാര്‍ത്ത

നടന്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ബിഹാര്‍ പൊലീസിന് അധികാരമുണ്ടെന്നും സിബിഐക്ക് മഹാരാഷ്ട്ര പൊലീസ് ആവശ്യമായ സഹായം നല്‍കണമെന്നും സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട ബിഹാര്‍ സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് വ്യക്തമാക്കി.

തനിക്കെതിരെയുള്ള എഫ്‌ഐആര്‍ പട്‌നയില്‍നിന്നു മുംബൈയിലേക്കു മാറ്റണണമെന്നും ബിഹാര്‍ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും നടന്റെ കാമുകി റിയ ചക്രവര്‍ത്തി നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് വിധി. അന്വേഷണത്തെച്ചൊല്ലി മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുണ്ടായ വാക്‌പോര്, നടപടികളെ സംശയത്തിന്റെ നിഴലിലാക്കിയെന്നു കോടതി വിമര്‍ശിച്ചു.

സിബിഐ അന്വേഷണം വേണമെന്നു റിയ തന്നെ ആവശ്യപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിപൂര്‍വകവും ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണവുമാണ് ഇപ്പോള്‍ വേണ്ടത്. തന്റെ ഏകമകനെ നഷ്ടപ്പെട്ട പരാതിക്കാരന് ഒരളവുവരെ അതു നീതി ലഭ്യമാക്കും. അന്വേഷണ ഫലത്തിനായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് ഊഹാപോഹങ്ങള്‍ക്ക് അറുതിയുണ്ടാക്കും.

മുംൈബ പൊലീസ് സ്വീകരിച്ച നടപടികള്‍ ശരിവച്ച കോടതി, അവരുടെ ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടായെന്നു വിലയിരുത്താന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളില്ലെന്നും വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്താല്‍ അതും സിബിഐയാണ് അന്വേഷിക്കേണ്ടതെന്നു കോടതി വിശദീകരിച്ചു.

സുശാന്ത് സിങ് കേസിലെ സിബിഐ അന്വേഷണസംഘത്തെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ ജോയിന്റ് ഡയറക്ടര്‍ മനോജ് ശശിധരന്‍. ഗുജറാത്ത് കേഡറിലുള്ള ഉദ്യോഗസ്ഥനായ അദ്ദേഹം, ഗുജറാത്തില്‍ ഇന്റലിജന്‍സിന്റെ ചുമതലയുള്ള എഡിജിപി ആയിരുന്നു. ഈ വര്‍ഷം ആദ്യമാണ് സിബിഐയിലെത്തിയത്. അന്വേഷണത്തിന് 15 സംഘങ്ങളാണുള്ളത്. ആദ്യസംഘം ഇന്നു മുംബൈയിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (52 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (58 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends