Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

"എനിക്കു തരുന്ന ഡ്രിങ്ക്‌സായിരുന്നു അതിന് കാരണം. അതിന് ഒരാഴ്ചയ്ക്ക് ശേഷം അയാള്‍ എന്റെ ഭര്‍ത്താവായി പെരുമാറാന്‍ തുടങ്ങി. നിങ്ങള്‍ എന്റെ കാമുകന്‍ അല്ലെന്ന് പറഞ്ഞപ്പോള്‍ ചെരുപ്പുകൊണ്ട് അടിക്കാനായി പാഞ്ഞുവന്നു..." തനിക്ക് സംഭവിച്ച ദുരനുഭവം വ്യക്തമാക്കി കങ്കണ

30 AUGUST 2020 11:40 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടൻ സുശാന്തുമായി ബന്ധപ്പെട്ട് ബോളിവുഡ് മേഖലയിലെ മയക്കുരുന്നു ബന്ധങ്ങളുടെ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ ജീവിതത്തിലേക്കുളള ചുവടു വയ്പ്പിൽ തനിക്കേറ്റ ദുരനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കങ്കണ റണാവത്ത്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്റെ സംരക്ഷകനായി സ്വയം അവരോധിച്ച ഒരു വ്യക്തിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്വഭാവനടന്‍ എന്നാണ് കങ്കണ അയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇത് വ്യക്തമാക്കിയത്.

"എന്റെ 16ാം വയസിലാണ് മണാലി വിട്ട് ‌ഞാൻ മുംബയിലേക്ക് വരുന്നത്. ഹോസ്റ്റലിലായിരുന്നു ആദ്യനാളുകളിലെ താമസം അതിന് ശേഷം നഗരത്തിലെ ഒരു ആന്റിയുടെ വീട്ടിലായിരുന്നു. ഈ സമയത്താണ് സ്വഭാവനടന്‍ എന്റെ ജീവിതത്തിലേക്ക് വരുന്നത്. സിനിമയില്‍ കയറാന്‍ സഹായിക്കാം എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഞാൻ താമസിക്കുന്ന വീട്ടിലെ ആന്റിയുമായി അടുത്ത ഇയാള്‍ എന്റെ സ്വയം പ്രഖ്യാപിത സംരക്ഷകനായി കൂടെ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗമാണ് മാറിയത്. ആന്റിയുമായി തല്ലുപിടിച്ച ഇയാള്‍ അവരോട് പോകാന്‍ പറഞ്ഞു. എന്റെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. ഞാൻ എന്ത് ചെയ്താലും അയാളുടെ ജീവനക്കാര്‍ അയാളെ അറിയിക്കുമായിരുന്നു.വീട്ടുതടങ്കലിലായതുപോലെയാണ് തോന്നിയത്." എന്നും കങ്കണ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

"അയാള്‍ എന്നെ പാര്‍ട്ടിക്കു കൊണ്ടുപോവുമായിരുന്നു. ഒരു ലഹരിയില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. എന്നാല്‍ ഞാന്‍ അറിഞ്ഞുകൊണ്ടുചെയ്യുന്നതല്ല ഇതെന്ന് പിന്നീടാണ് മനസിലായത്. എനിക്കു തരുന്ന ഡ്രിങ്ക്‌സായിരുന്നു അതിന് കാരണം. അതിന് ഒരാഴ്ചയ്ക്ക് ശേഷം അയാള്‍ എന്റെ ഭര്‍ത്താവായി പെരുമാറാന്‍ തുടങ്ങി. നിങ്ങള്‍ എന്റെ കാമുകന്‍ അല്ലെന്ന് പറഞ്ഞപ്പോള്‍ ചെരുപ്പുകൊണ്ട് അടിക്കാനായി പാഞ്ഞുവന്നു".- എന്നും കങ്കണ പറഞ്ഞു.

അതോടൊപ്പം തന്നെ ദുബായില്‍ നിന്ന് വന്ന ചിലരുമായുള്ള മീറ്റിംഗിന് തന്നെ കൊണ്ട് പോയിരുന്നതായും, പ്രായമായ ആളുകള്‍ക്കിടയില്‍ തന്നെ ഒറ്റയ്ക്ക് ഇരുത്തിയശേഷം അയാള്‍ പുറത്തേക്ക് പോയെന്നും നടി പറഞ്ഞു. അവർ തന്നെ ദുബായിലേക്ക് കടത്താന്‍ പോവുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും താരം വെളിപ്പെടുത്തുകയായിരുന്നു. 2006ല്‍ ഗാങ്സ്റ്റര്‍ സിനിമയില്‍ അവസരം ലഭിച്ചതിന് ശേഷം. തനിക്ക് അവസരം ലഭിച്ചതറിഞ്ഞ് അയാള്‍ കലഹിച്ചിരുന്നു. ശേഷം മയക്കുമരുന്ന് കുത്തിവെച്ച് തന്ന മയക്കിക്കിടത്തിയെന്നും ഇതോടെ തനിക്ക് ഷൂട്ടിന് പോവാന്‍ സാധിക്കാതെയായെന്നും കങ്കണ പറയുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (2 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (2 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (4 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (4 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (6 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (7 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (8 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (8 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (9 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (9 hours ago)

Malayali Vartha Recommends