Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി അറസ്റ്റ‌ിൽ...ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കം..തള്ളിയിട്ട ശേഷം മുഖത്ത് മാന്തുകയും വസ്‌ത്രം കീറുകയും ചെയ്‌തു..


വൈറ്റ് ഹൗസ് അടച്ചിട്ടു..ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു തൊട്ടു മുൻപിൽ ഭീകരൻ നുഴഞ്ഞു കയറി..അമേരിക്കയിൽ സുരക്ഷാ അവതാളത്തിലോ..അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം..


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

എല്ലാ സിനിമാപ്രവര്‍ത്തകരെയും ''ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുതെന്ന്'' ബോളിവുഡ് ലഹരിക്കേസില്‍ അക്ഷയ് കുമാര്‍

05 OCTOBER 2020 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി

കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള ഫാംഹൗസിൽ.....താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ...

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!

  പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു.... ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോ​ഗം

മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി അന്തരിച്ചു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ബോളിവുഡിലെ ലഹരിമരുന്ന് വിവാദത്തിലും നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചും പ്രതികരണവുമായി സൂപ്പര്‍താരം അക്ഷയ് കുമാര്‍. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച സന്ദേശത്തില്‍, എല്ലാ സിനിമാപ്രവര്‍ത്തകരെയും ''ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുതെന്ന്'' താരം അഭ്യര്‍ഥിച്ചു.

'ബോളിവുഡിലും മറ്റേതൊരു വ്യവസായത്തെയും പോലെ ലഹരിമരുന്ന് പ്രശ്നമുണ്ട്. എന്നാല്‍, എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുത്. നാളുകളായി വളരെയധികം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ എല്ലായിടത്തും നെഗറ്റീവ് ഊര്‍ജമാണ്. ഹൃദയഭാരത്തോടെയാണ് ഞാന്‍ സംസാരിക്കുന്നത്. ബോളിവുഡ് സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ സ്നേഹം കൊണ്ടാണ്. സിനിമകളിലൂടെ ലോകമെമ്പാടും ഇന്ത്യന്‍ മൂല്യങ്ങളും സംസ്‌കാരവും പ്രദര്‍ശിപ്പിച്ച വ്യവസായമാണിത്. സിനിമ എല്ലായ്പ്പോഴും സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പ്രശ്നങ്ങള്‍ അത് ഉന്നയിക്കുന്നുണ്ട്. അതിനിയും തുടരും. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു.

നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ ബോളിവുഡ് വ്യവസായത്തില്‍ ഉണ്ടെന്നത്് നിഷേധിക്കാനാവില്ല. എല്ലാ വ്യവസായത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഒരു തൊഴില്‍ മേഖലയിലും എല്ലാവരും ഇത്തരം പ്രശ്നങ്ങളില്‍ ഏര്‍പ്പെടില്ല. അത് അസാധ്യമാണ്. ലഹരിമരുന്ന് നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. അന്വേഷണ ഏജന്‍സികളും കോടതികളും ഈ വിഷയത്തില്‍ ന്യായമായ നടപടി സ്വീകരിക്കുമെന്നു പൂര്‍ണ വിശ്വാസമുണ്ട്. സിനിമാ മേഖലയിലെ ഓരോ വ്യക്തിയും ഈ അന്വേഷണത്തില്‍ അവരുമായി സഹകരിക്കും. ഇന്‍ഡസ്ട്രിയെ മുഴുവന്‍ ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്യുന്നതു ശരിയല്ല. മാധ്യമങ്ങള്‍ അവരുടെ ജോലികള്‍ തുടരട്ടെ. എന്നാല്‍ ഒരു നെഗറ്റീവ് കാര്യം ചര്‍ച്ചയാകുമ്പോള്‍, നീണ്ടകാലത്തെ കഠിനാധ്വാനത്തിലൂടെ കലാകാരന്‍ കെട്ടിപ്പടുത്ത പ്രശസ്തി തകരുമെന്ന് ഓര്‍ക്കണം.' നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അക്ഷയ് വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (12 minutes ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (49 minutes ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (1 hour ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (1 hour ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (2 hours ago)

ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ  (2 hours ago)

സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു  (2 hours ago)

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!  (2 hours ago)

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിതൊഴിലാളി  (2 hours ago)

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (3 hours ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (3 hours ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (4 hours ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (4 hours ago)

Malayali Vartha Recommends