ബോളിവുഡ് താരം കൃതി സനോണിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് താരം
ബോളിവുഡ് താരം കൃതി സനോണിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാലാണ് കൃതി കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൃതി പോസ്റ്റില്‍ വൃക്തമാക്കി. ''കോവിഡ് പോസിറ്റീവ് ആയ വിവരം എല്ലാവരേയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സുഖമായിരിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ല, കൂടാതെ ബിഎംസിയും ഡോക്ടറുടെ ഉപദേശവും അനുസരിച്ച് ഞാന്‍ ക്വാറന്റീനിലാണ്. സുരക്ഷിതരായിരിക്കുക, മഹാമാരി ഇതുവരെ പോയിട്ടില്ല, '- കൃതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച വരെ രാജ്കുമാര് റാവുവിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛണ്ഡിഗഢിലായിരുന്നു താരം.
https://www.facebook.com/Malayalivartha