'തൈമൂറിന് കൂട്ടായി ഒരാള്‍ കൂടി'; സെയ്ഫ് അലിഖാന് - കരീന ദമ്പതികൾക്ക് ആണ്‍കുഞ്ഞ്
നടന് സെയ്ഫ് അലിഖാന് വീണ്ടും അച്ഛനായി. ഇന്ന് രാവിലെ 8.30 ഓടെ മുംബയിലെ ആശുപത്രിയില്‍വച്ചാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരവധി ആരാധകരാണ് കുടുംബത്തിന് ആശംസ അറിയിച്ചത്.കഴിഞ്ഞ ഓഗസ്റ്റിലാണ് മകന് തൈമൂറിന് കൂട്ടായി ഒരാള്‍ കൂടി വരുന്നുണ്ടെന്ന വിവരം താരദമ്ബതികള്‍ പുറത്തുവിട്ടത്.
2016 ലാണ് കരീന തൈമൂറിന് ജന്മം നല്‍കിയത്. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിന് മുന്നോടിയായി സെയ്ഫും കരീനയും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഗര്ഭിണിയായിരിക്കുമ്ബോഴും താരം നിരവധി പരസ്യ ചിത്രങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു ഇരുവരും വിവാഹിതരായത്.
https://www.facebook.com/Malayalivartha