'പൃഥ്വിരാജ് എന്ന പേരിലൂടെ രാജാവിനെ അപമാനിക്കുന്നു'; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി കര്‍ണിസേന
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'പൃഥ്വിരാജി'നെതിരെ പ്രതിഷേധവുമായി കര്‍ണിസേന. പൃഥ്വിരാജ് എന്ന് പേരു നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. രജ്പുത് പൃഥ്വിരാജ് ചൗഹാന് എന്ന രാജാവിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. പൃഥ്വിരാജ് എന്ന് പേരിട്ടതിലൂടെ രാജാവിനെ അപമാനിക്കുകയാണ് എന്നു പറഞ്ഞാണ് കര്‍ണിസേനയുടെ വിമര്‍ശനം.
ചിത്രത്തില്‍ രാജാവിന്റെ പേര് പൂര്‍ണമായി ഉപയോഗിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. കൂടാതെ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് കര്‍ണിസേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കില്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കര്‍ണിസേന നേതാക്കള്‍ പറയുന്നു.
ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക. ഇതിന് മുന്‍പും അക്ഷയ് കുമാറിന്റെ ചിത്രങ്ങളുടെ പേര് വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരുന്ന ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ പേര് ലക്ഷ്മി എന്നാക്കി മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha