Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

സത്യസന്ധതയും കഠിനാധ്വാനവും ധൃഢനിശ്ചയവും എങ്ങനെ ഒരു മനുഷ്യനെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കുമെന്നും ആകാശത്തെ തന്നെ തൊടാന്‍ കഴിവുള്ളവനാക്കുമെന്നും പഠിപ്പിച്ച മില്‍ഖാ സിംഗിനെക്കുറിച്ച് ഫർഹാൻ അക്തർ

19 JUNE 2021 04:45 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരമായ മില്‍ഖാ സിംഗിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകുമായ ഫര്‍ഹാന്‍ അക്തര്‍. 2013ൽ മിൽഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഭാഗ് മില്‍ഖ ഭാഗി’ല്‍ മില്‍ഖ സിംഗ് ആയെത്തിയത് ഫര്‍ഹാന്‍ അക്തർ ആയിരുന്നു.

 

 

മില്‍ഖാ സിംഗ് ഇനിയില്ലെന്ന് അംഗീകരിക്കാം തനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം എപ്പോഴും ജീവിക്കുമെന്നും ഫർഹാൻ അക്തർ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം മിൽഖാ സിംഗിന്റെ വിയോഗത്തിലുള്ള വേദന പങ്കുവെച്ചത്.

 

ഫർഹാൻ അക്തറിന്റെ വാക്കുകൾ വായിക്കാം:

പ്രിയപ്പെട്ട മിൽഖാ ജി, നിങ്ങൾ ഇനിയില്ലെന്ന് അംഗീകരിക്കാൻ എന്റെ മനസ്സ് വിസമ്മതിക്കുന്നു. ഒരുപക്ഷേ, നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച കരുത്ത് ആയിരിക്കാം അതിന് കാരണം. ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചാൽ, ഒരിക്കലും ഉപേക്ഷിക്കരുത് എന്നുള്ള വശം. നിങ്ങൾ എപ്പോഴും ജീവിച്ചിരിക്കും എന്നതാണ് സത്യം. കാരണം ഹൃദയാലുവും സ്നേഹസമ്പന്നനുമായ, ബന്ധങ്ങളില്‍ ഊഷ്‍മളതയുള്ള മനുഷ്യനായിരുന്നു നിങ്ങൾ.

 

നിങ്ങൾ ഒരു സ്വപ്നത്തെ പ്രതിനിധീകരിച്ചു. നിങ്ങളുടെ തന്നെ വാക്കുകള്‍ എടുത്താല്‍, സത്യസന്ധതയും കഠിനാധ്വാനവും ധൃഢനിശ്ചയവും എങ്ങനെ ഒരു മനുഷ്യനെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കുമെന്നും ആകാശത്തെ തന്നെ തൊടാന്‍ കഴിവുള്ളവനാക്കുമെന്നും നിങ്ങള്‍ പഠിപ്പിച്ചു. നിങ്ങൾ ഞങ്ങളുടെ ജീവിതത്തെ സ്പർശിച്ചു. ഒരു അച്ഛനായും സുഹൃത്തായും നിങ്ങളെ അറിയാനായവര്‍ക്ക്, അത് ഒരു അനുഗ്രഹമായിരുന്നു. അങ്ങനെ ചെയ്യാത്തവർക്ക്, നിങ്ങളുടെ കഥ നിരന്തരമായ പ്രചോദനത്തിന്റെ ഉറവിടവും വിജയത്തിലും കൂടെനിര്‍ത്തേണ്ട വിനയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായിരുന്നു നിങ്ങള്‍. മുഴുവന്‍ ഹൃദയത്തോടെയും നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു.

 


കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് മില്‍ഖാ സിംഗ് വിടവാങ്ങിയത്. 91 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഛത്തീസ്ഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ അഞ്ചുദിവസങ്ങള്‍ക്കുമുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ മില്‍ഖയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

 

പറക്കും സിഖ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മില്‍ഖ സിംഗ് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച സ്പ്രിന്ററായിരുന്നു. മധ്യദൂര ഓട്ടത്തിലായിരുന്നു മില്‍ഖാ ഐതിഹാസികമായ പ്രകടനങ്ങള്‍ നടത്തിയത്. 400 മീറ്റര്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റ് കൂടിയാണ് മില്‍ഖാ സിംഗ്. നാല് തവണ ഇദ്ദേഹം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

 

1960-ലെ റോം ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റര്‍ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയില്‍ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത്. നാനൂറു മീറ്ററില്‍ അദ്ദേഹം സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡ് 26 വര്‍ഷവും ദേശീയ റെക്കോര്‍ഡ് 38 വര്‍ഷവും മറ്റാർക്കും തകർക്കാൻ സാധിച്ചിരുന്നില്ല.

 

 

അത്ലറ്റിക് രംഗത്തെ വിലപ്പെട്ട സേവനങ്ങള്‍ക്ക് 1958ല്‍ രാജ്യം മില്‍ഖാ സിംഗിന് പദ്മശ്രീ നല്‍കി ആദരിച്ചു. 2013ല്‍ പ്രസിദ്ധീകരിച്ച ദി റേസ് ഓഫ് മൈ ലൈഫ് എന്ന പുസ്തകം മില്‍ഖാ സിംഗിന്റെ ആത്മകഥയാണ്. രാകേഷ് ഓംപ്രകാശ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറക്കിയ ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രം മില്‍ഖാ സിംഗിന്റെ ജീവിതത്തെയും അത്ലറ്റിക് രംഗത്തെ സംഭാവനകളേയും ആസ്പദമാക്കിയുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends