Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പക്ഷെ സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ചുംബനമായിരിക്കും ഹം തുമ്മിലേത്... വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവം ഒര്‍ത്തെടുത്ത് സെയ്ഫ് അലി ഖാന്‍

18 NOVEMBER 2021 09:43 PM IST
മലയാളി വാര്‍ത്ത

റാണി മുഖര്‍ജിയും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിച്ച സിനിമയായ ബണ്ടി ഔര്‍ ബബ്ലി 2 റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് സിനിമ ചെയ്യുന്ന ആവേശത്തിലാണ് ഇരുവരും. സെയ്ഫിനേയും റാണിയെയും കൂടാതെ ബണ്ടി ഔര്‍ ബബ്ലി 2ല്‍ ശര്‍വാരിയും സിദ്ധാന്ത് ചതുര്‍വേദിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബര്‍ 19 ന് റിലീസ് ചെയ്യും.

സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും തങ്ങളുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രൊഫഷണല്‍ ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളെ കുറിച്ച് ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഹം തും എന്ന ചിത്രത്തിലെ ചുംബന രംഗത്തില്‍ തങ്ങള്‍ എത്രത്തോളം അസ്വസ്ഥതയോടെയാണ് അഭിനയിച്ചത് എന്നാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ചുംബനമായിരിക്കും ഹം തുമ്മില്‍ തങ്ങള്‍ കാഴ്ചവെച്ചത് എന്നാണ് സെയ്ഫും റാണിയും പറയുന്നത്.

ആദ്യമായി ഒരുമിച്ച് ജോലി ചെയ്തപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ റാണി സെയ്ഫിനോട് ചോദിച്ചു. 'ചുംബന ഷോട്ട് ചെയ്യാന്‍ നമ്മള്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് സെയ്ഫ് ഓര്‍ക്കുന്നുണ്ടോ?' 'ചുംബന ഷോട്ട് ചെയ്യാന്‍ റാണി എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു'.

അന്ന് താന്‍ സെറ്റില്‍ എത്തിയപ്പോള്‍ പതിവില്‍ നിന്നും വിപരീതമായി വളരെ ഏറെ സ്‌നേഹത്തോടെയാണ് റാണി തന്നോട് പെരുമാറിയതെന്നും കൂടാതെ സുഖമാണോ എന്നൊക്കെ ചോദിച്ചിരുന്നുവെന്നും സെയ്ഫ് ചിരി അടക്കി പിടിച്ച് പറഞ്ഞു. തനിക്ക് ചുംബനരംഗം അഭിനയിക്കാന്‍ സാധിക്കില്ലെന്ന് സെറ്റിലുള്ളവരോട് പറയാന്‍ റാണി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ബോസ് നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ചെയ്യാതിരിക്കാനാവില്ലെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും സെയ്ഫ് പറഞ്ഞു. തന്റെ മറുപടി കേട്ട് ചുംബനരംഗം ചിത്രീകരിക്കും വരെ റാണി അസ്വസ്ഥയായിരുന്നുവെന്നും സെയ്ഫ് പറയുന്നു.

ഹം തും എന്ന ചിത്രത്തിലെ പ്രകടനത്തിന് സെയ്ഫിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത അന്ന് ഏറെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും സെയ്ഫ് പറഞ്ഞു. കുണാല്‍ കോഹ്ലിയാണ് ഹം തും സംവിധാനം ചെയ്തത്. ചിത്രം 2004ല്‍ ആണ് റിലീസ് ചെയ്തത്.

യഷ് രാജ് ഫിലിംസായിരുന്നു നിര്‍മാണം. റാണിക്കൊപ്പം അഭിഷേക് ബച്ചന്‍ അഭിനയിച്ച 2005ല്‍ പുറത്തിറങ്ങിയ ബണ്ടി ഔര്‍ ബബ്ലിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. ബണ്ടി ഔര്‍ ബബ്ലി ആദ്യ ഭാഗം സംവിധാനം ചെയ്തത്ഷാദ് അലിയാണ്. പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വരുണ്‍.വിശര്‍മ്മയാണ്. 1991ല്‍ അമൃത സിംഗിനെ വിവാഹം കഴിച്ച സെയ്ഫിന് സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്ന രണ്ട് മക്കളുണ്ട്.

13 വര്‍ഷത്തെ ജീവിതത്തിന് ശേഷം 2004ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012ല്‍ കരീന കപൂറുമായി സെയ്ഫ് വിവാഹിതനായി. 2016ല്‍ ദമ്ബതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞായ തൈമൂര്‍ അലി ഖാനെ സ്വീകരിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കരീന അവരുടെ രണ്ടാമത്തെ കുട്ടി ജഹാംഗീര്‍ അലി ഖാനെ പ്രസവിച്ചു. കരീനയുടെ ഏറ്റവും പുതിയ സിനിമ ലാല്‍ സിങ് ഛദ്ദയാണ്. റാണി മുഖര്‍ജി അവസാനമായി അഭിനയിച്ചത് മര്‍ദാനി 2വില്‍ ആണ്. പൊലീസ് ഉദ്യോഗസ്ഥയായിരുന്നു ചിത്രത്തില്‍ റാണി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends