Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം കഴിഞ്ഞ് പുതിയ വീട്ടിൽ, പരസ്പരം സന്തോഷത്തോടെ വാരിപ്പുണർന്ന് വിക്കി കൗശലും - കത്രീനയും, ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് വിക്കി, വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ച് താരദമ്പതികൾ

26 DECEMBER 2021 10:16 AM IST
മലയാളി വാര്‍ത്ത

ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്ത് നവദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും. വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ചു കൊണ്ടുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വിക്കി ക്യാമറയിലേക്ക് നോക്കുന്നില്ലെങ്കിലും കത്രീന വളരെ സന്തോഷവതിയാണ്. വിക്കി ചിത്രം പോസ്റ്റ് ചെയ്തതിന് പിറകെ അദ്ദേഹത്തിന്റെ ആരാധകർ ഹാർട്ട് ഇമോജികൾ കമന്റ് ചെയ്യുകുയും ഇരുവരെയും “ക്യൂട്ട് കപ്പിൾസ്” എന്ന് ടാഗ് ചെയ്യുകയും ചെയ്തു.

കുറച്ച് നാളുകൾക്ക് ശേഷമാണ് കത്രീനയ്‌ക്കൊപ്പമുള്ള വിക്കിയുടെ പുതിയ പോസ്റ്റ്. കത്രീനയൊത്തുള്ള അവസാന പോസ്റ്റ് ഒരാഴ്ച മുമ്പാണ് വിക്കി പങ്കിട്ടത്. ദമ്പതികളുടെ വിവാഹത്തിൽ നിന്നുള്ള ഫോട്ടോ ആയിരുന്നു. “സ്നേഹിക്കാനും ബഹുമാനിക്കാനും വിലമതിക്കാനും” എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിക്കി എഴുതിയത്.

 

എന്നാൽ വിക്കി കൗശലും കത്രീന കൈഫും വിവാഹം കഴിഞ്ഞയുടൻ സിനിമാ തിരക്കുകളിലേക്കാകും പോകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരാര്‍ പ്രകാരമുള്ള സിനിമകള്‍ തീര്‍ക്കാനായിരിക്കും ഇരുവരും പ്രാധാന്യം നല്‍കുക. ഇതുസംബന്ധിച്ച് വിക്കി കൗശലും കത്രീന കൈഫും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.വിക്കി കൗശലും കത്രീന കൈഫും ഹണിമൂണ്‍ ആഘോഷത്തിന് യൂറോപ്പിലേക്ക് 60 ദിവസത്തേയ്‍ക്ക് യാത്ര പദ്ധതിയിടുന്നുവെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

ഏറെക്കാലത്തെ പ്രണയത്തിന് ശേമായിരുന്നു ഇവരുവരുടേയും വിവാഹം.വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുറിക‍ള്‍ തുറക്കാൻ പോലും രഹസ്യ കോഡ് ഉപയോഗിക്കണമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം.
വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോ കത്രീന കൈഫ് പങ്കുവെച്ചിരുന്നു. മികച്ച ഹല്‍വ എന്ന് വിക്കി കൗശല്‍ ഫോട്ടോ പങ്കുവെച്ച് കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends