വിവാഹത്തിന് ശേഷം പുതിയ പ്രഖ്യാപനവുമായി കത്രീന കൈഫ്, താരം തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത് ഇന്‍സ്റ്റഗ്രാമിൽ, താരത്തിന്റെ പ്രഖ്യാപനത്തിൽ ആരാധകർ ആഹ്ലാദത്തിൽ

വിവാഹത്തിന് ശേഷം പുതിയ പ്രഖ്യാപനവുമായി ബോളിവുഡ് താരം കത്രീന കൈഫ്. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനമാണ് താരം സോഷ്യൽ മീഡിയയിലൂടെ നടത്തിയിരിക്കുന്നത്. ശ്രീറാം രാഘവന് സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' എന്ന ചിത്രമാണ് താരത്തിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത് .
വിജയ് സേതുപതി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.സംവിധായകന് ശ്രീറാം രാഘവന്റെ സെറ്റില്‍ വീണ്ടുമെത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നുവെന്നത് ഏറെ ആവേശം ഉണ്ടാക്കുന്നുണ്ടെന്നും കത്രീന പറഞ്ഞു.
ബോളിവുഡില്‍ ഏറെ ആഘോഷമായിരുന്നു വിക്കി കൗശല്‍-കത്രീന കെയ്ഫ് വിവാഹം. ആരെയും അറിയിക്കാതെ സ്വകാര്യമായി നടത്തിയെന്നും ബോളിവുഡിലെ ആരെയും ക്ഷണിച്ചില്ലെന്നുമൊക്കെ വിവാഹവാര്‍ത്തകള്‍ക്ക് പിറകെ പരാതികള്‍ വന്നിരുന്നു. എന്നാല്‍, അതിനെയൊക്കെ പൊളിച്ചടുക്കുന്ന വിധത്തിലാണ് നവദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും സമ്മാനങ്ങള്‍ കിട്ടിയത്.
ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബോളിവുഡിലെ വിവിധ താരങ്ങള്‍ അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുകളുംം പുറത്തുവന്നിരുന്നു. കത്രീനയുടെ മുന്‍ കാമുകനായ സല്മാന് ഖാന് മൂന്നു കോടി വിലയുള്ള ഒരു ഹൈ എന്‍ഡ് വേര്‍ഷന്‍ റേഞ്ച് റോവറാണ് സമ്മാനിച്ചത്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകന് രണ്‍ബീര്‍ കപൂര്‍ അവര്‍ക്ക് 2.75 കോടി രൂപ വിലയുള്ള ഡയമണ്ട് നെക്ലേസ് സമ്മാനിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha