Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബോളിവുഡ് മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയാകും, രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഈ മാസം വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്, വിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹത്തിനായി ആരാധകർ കാത്തിരിപ്പിൽ...!

03 APRIL 2022 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

വിക്കി കൗശൽ, കത്രീന കൈഫ് താരവിവാഹത്തിന് പിന്നാലെ ബോളിവുഡ് മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയാകുവാൻ ഒരുങ്ങുന്നു. യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഈ മാസം വിവാഹിതരാകുന്നുവെന്ന് റിപോര്‍ട്ടാണ് പുറത്തുവരുന്നത്.  കത്രീനയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി ഇഷ്ടത്തിലാവുന്നത്. നാല് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു.

ഏപ്രില്‍ രണ്ടാം വാരമാകും വിവാഹമെങ്കിലും തീയതി ഉറപ്പിച്ചിട്ടില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് രണ്‍ബീര്‍-ആലിയ വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.മനീഷിനെ പിന്നീട് താരത്തിന്റെ വസതിയിലും കണ്ടു. ആലിയയും രണ്‍ബീറും ഷൂടിങ് തിരക്കുകള്‍ക്കിടയിലാണ്. വിവാഹത്തിനായി ഇരുവരും തീയതി തേടുന്നതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ചാകും താരവിവാഹമെന്ന് നേരത്തെ റിപോര്‍ടുകള്‍ വന്നെങ്കിലും മുംബൈയിലെ കപൂര്‍ കുടുംബത്തില്‍വച്ച്‌ പരിപാടി നടത്താനാണ് ഇപ്പോള്‍ ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം.

ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ കൊച്ചുമകനും നടന്‍ ഋഷി കപൂറിന്റെ മകനുമാണ് രണ്‍ബീര്‍. പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളാണ് ആലിയ.എന്തായാലും ആരാധകര്‍ കാത്തിരുന്നത് പോലെ ഈ താരജോഡികളുടെ വിവാഹതീയ്യതി ഉടനെ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ കണ്ടത് പോലെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും വ്യക്തമാണ്.

ബോക്‌സ് ഓഫീസില്‍ റെകോഡ് കളക്ഷനുമായി മുന്നേറുന്ന ആര്‍ആര്‍ആര്‍ ആണ് ആലിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രണ്‍ബീറിനൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്ര ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യും.രണ്‍ബീറിനോട് തനിക്ക് ചെറുപ്പത്തില്‍ തന്നെ ക്രഷ് ഉണ്ടായിരുന്നുവെന്ന് മുമ്പും പലപ്പോഴായി ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന്‍ ചെയ്തപ്പോഴായിരുന്നു.

രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്.ഔദ്യോഗികമായി രണ്‍ബീറും ആലിയയും ആദ്യമായി പരിചയപ്പെടുന്നത് നടക്കാതെ പോയൊരു സിനിമയുടെ ഒരുക്കത്തിനിടെയായിരുന്നു. ആലിയയെ നായികയാക്കി ബന്‍സാലി ബാലിക വധു എന്നൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ഇരുവരും പരിചയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (47 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends