Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആലിയ-രണ്‍ബീര്‍ കല്യാണമേളത്തിന് ഒരുങ്ങി ബോളിവുഡ്, താരങ്ങള്‍ പ്രൗഢ ​ഗംഭീര വിവാഹത്തിനായി ഇനി മണക്കൂറുകൾ മാത്രം, സബ്യസാചി ലെഹംഗയിൽ നവവധുവായി ആലിയയെ കാണാനുള്ള കാത്തിരിപ്പിൽ ആരാധകർ, ഷാരൂഖ് ഖാൻ..ദീപിക പദുകോൺ...സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കും

14 APRIL 2022 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നീണ്ട നാളുകള്‍ പ്രണയത്തിന് നോടുവിൽ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം ഇന്ന് നടക്കും. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ഒരു താരവിവാഹം കൂടിയാണ് ഇരുവരുടേതും. വിവാഹ തീയതിയെ കുറിച്ചുള്ള വാർത്തൾ നേരത്തെ തന്നെ വന്നിരുന്നു. രണ്‍ബീറിന്റെ മാതാവ് നീതു കപൂറും സഹോദരി റിദ്ദിമ കപൂറും ഇരുവരുടേയും വിവാഹം ഇന്ന് ഉണ്ടാകുമെന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹ തലേന്നത്തെ ചടങ്ങുകള്‍ക്കായി തന്നെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ വന്നിരുന്നു. കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവര്‍ ഇന്നത്തെ മെഹന്ദി ചടങ്ങുകളില്‍ പങ്കെടുത്തു.

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ജയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. ആകെ 450 അതിഥികളാണ് വിവാഹത്തിനെത്തുക എന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സബ്യസാചി തയ്യാറാക്കിയ വസ്ത്രമായിരുന്നു.

വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്. രൺബീറിന്‍റെ ബന്ധുക്കൾ കൂടിയായ കരിഷ്മയും കരീനയും വിവാഹദിനം മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാകും എത്തുക.സംഗീതജ്ഞന്‍ പ്രതീക് കുഹാദ് മെഹന്ദി ചടങ്ങിൽ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ.

പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. 2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്.ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. ഈ വർഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗർജുന, ഡിംപിൾ കപാഡിയ, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അതിനിടെ രൺബീറിനെ ആദ്യം കണ്ടുമുട്ടിയ ദിവസത്തെ കുറിച്ച് ആലിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരനായ നിരഞ്ജൻ അയ്യങ്കാറുമായുള്ള അഭിമുഖത്തിനിടെയാണ് രൺബീറിനെ പണ്ടുമുതൽ തന്നെ തനിക്കിഷ്ടമാണെന്ന കാര്യം ആലിയ പറഞ്ഞത്. തനിക്ക് 11 വയസ്സുള്ളപ്പോൾ സഞ്ജയ് ലീല ബൻസാലിയെ കാണാൻ സെറ്റിൽ പോയപ്പോഴാണ് രൺബീറിനെ ആദ്യമായി കാണുന്നതെന്നും ആലിയ പറയുന്നു. “ആ സമയത്ത് രൺബീർ ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. അവിടെ വച്ച് സോനം കപൂറിനെയും കണ്ടു, പക്ഷേ അതെനിക്ക് ഓർമയില്ല, ”എന്നാണ് ചിരിയോടെ ആലിയ പറയുന്നത്.

രൺബീറിനൊപ്പം തോളിൽ തലവച്ചുകൊണ്ട് ഏതാനും ചിത്രങ്ങൾ എടുത്തിട്ടുണ്ട്. “ആ സമയത്തും ഞാൻ രൺബീറുമായി പ്രണയത്തിലായിരുന്നുവെന്ന് സഞ്ജയ് സാർ ഇപ്പോഴും കളിയാക്കി പറയാറുണ്ട്. ഫ്ലേർട്ടിംഗ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പോലും എനിക്കപ്പോഴറിയില്ലായിരുന്നുവെന്നും സാവരിയയുടെ ആദ്യ ഫ്രെയം കണ്ടപ്പോൾ തന്നെ താൻ രൺബീറുമായി പ്രണയത്തിലായെന്നും ആലിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (48 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends