''ഒരു കൈ ഞാൻ ഇരുന്ന കാറിന്റെ പിൻസീറ്റിലേക്ക് നീങ്ങി വന്ന് ഡ്രെസ്സിനുള്ളിലേക്ക്... എന്റെ അമ്മാവനല്ലാത്ത എക്സ് എന്റെ തുടയിൽ തടവി പുഞ്ചിരിച്ചു! ആ നിമിഷം ഞാൻ തളർന്നു പോയി... ഞാൻ നിലവിളിക്കണമായിരുന്നു, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. ഞാൻ സഹായത്തിനായി ഓടേണ്ടതായിരുന്നു, പക്ഷേ ഞാൻ ഞെട്ടിപ്പോയി...'' കുടുംബ സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കുബ്ബ്ര സെയ്ത്

സേക്രഡ് ഗെയിംസ് എന്ന വെബ്സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കുബ്ര സേത്. ഇപ്പോഴിതാ കൗമാരപ്രായത്തിൽ തന്നെ തന്റെ ഒരു കുടുംബ സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കുബ്ബ്ര സെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പുതിയ പുസ്തകമായ ഓപ്പൺ ബുക്ക്: നോട്ട് ലി എ മെമ്മോയറിലാണ് താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി താരം തുറന്ന് പറഞ്ഞിരിക്കുന്നത്.
തന്റെ കുടുംബത്തെ രക്ഷിക്കാൻ ചെറുപ്പത്തിൽ താൻ നേരിട്ട പീഡനങ്ങളെ കുറിച്ചും കുബ്ബ്ര സെയ്ത് പുസ്തകത്തിലൂടെ തുറന്ന് പറയുകയാണ്. വീട്ടിൽ വെച്ച് താൻ എങ്ങനെയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് അമ്മയോട് പറഞ്ഞത് വർഷങ്ങൾക്ക് ശേഷമാണ് എന്നാണ് താരം തുറന്നെഴുതുകയാണ് ചെയ്യുന്നത്. അന്ന് നേരിടേണ്ടി വന്ന പീഡനത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം അമ്മ തന്നോട് മാപ്പ് പറഞ്ഞതായും കുബ്ര വ്യക്തമാക്കുകയുണ്ടായി. പുസ്തകത്തിൽ 'എക്സ്' എന്ന് വിളിക്കുന്ന ഒരു കുടുംബസുഹൃത്താണ് താരത്തെ രണ്ടര വർഷത്തോളം പീഡീപ്പിച്ചിരിക്കുന്നതായി പറയുന്നത്. ഇത്തരത്തിൽ ഏറ്റവും വലിയ ദുരന്തത്തിൽ അകപ്പെടുമ്പോൾ താരത്തിന് വെറും 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഈ സമയത്ത് തന്റെ കുടുംബത്തോടൊപ്പം ബാംഗ്ലൂർ റെസ്റ്റോറന്റ് പതിവായി സന്ദർശിക്കുമായിരുന്നു. ആ സ്ഥാപന ഉടമ അവളുമായും അവളുടെ സഹോദരനായ ഡാനിഷുമായും അടുക്കുകയുണ്ടായി. അമ്മയുടെ സാമ്പത്തിക പ്രയാസങ്ങളിൽ പോലും ആ സ്ഥാപന ഉടമ അവരെ സഹായിച്ചിട്ടുണ്ടെന്നും താരം പറയുകയാണ്. അത്തരം സഹായത്തിന് ശേഷം ഉടൻ തന്നെ ആ മനുഷ്യൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ തുടങ്ങിയെന്നാണ് കുബ്രയുടെ വെളിപ്പെടുത്തല്‍ എന്നത്.
അതോടൊപ്പം തന്നെ അങ്കിൾ എന്ന് വിളിക്കരുതെന്നും അയാൾ നിർബന്ധിച്ചതായും കുബ്ര സെയ്ത് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. "പണം തന്ന് സഹായിച്ചപ്പോള്‍ അമ്മയ്ക്കൊപ്പം എനിക്കും ആശ്വാസമായിരുന്നു. അപ്പോഴാണ് ഒരു കൈ ഞാൻ ഇരുന്ന കാറിന്റെ പിൻസീറ്റിലേക്ക് നീങ്ങി വന്ന് ഡ്രെസ്സിനുള്ളിലേക്ക് പ്രവേശിച്ചത്. എന്റെ അമ്മാവനല്ലാത്ത എക്സ് എന്റെ തുടയിൽ തടവി പുഞ്ചിരിച്ചു. ആ നിമിഷം ഞാൻ തളർന്നു പോയി''- എന്നും താരം പുസ്തകത്തില്‍ കുറിച്ചു.
പിന്നീട് അദ്ദേഹം ഞങ്ങളുടെ വീട്ടിൽ പതിവായി വരാൻ തുടങ്ങി. മമ്മയുടെ മുന്നിൽ വെച്ച് അവൻ എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറയും, 'അയ്യോ എന്റെ കുബ്രാതി, നീയാണ് എന്റെ പ്രിയപ്പെട്ട കുട്ടി'. അസ്വാസ്ഥ്യമുണ്ടെങ്കിലും, ഞാൻ നിശബ്ദത പാലിച്ചു," താരത്തിന്റെ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതായി പറയുന്നു.
''പിന്നീട് ഒരു ദിവസം തന്നെ അയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ചും താരം തുറന്ന് പറയുന്നു. ഞാൻ നിലവിളിക്കണമായിരുന്നു, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. ഞാൻ സഹായത്തിനായി ഓടേണ്ടതായിരുന്നു, പക്ഷേ ഞാൻ ഞെട്ടിപ്പോയി. കൃത്യമായി എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എനിക്ക് എന്റെ കന്യകാത്വം നഷ്ടപ്പെടുന്നതായി ഞാന്‍ മനസ്സിലാക്കി അതൊരു വലിയ കാര്യമായിരുന്നു, പക്ഷേ ഇത് എന്റെ ലജ്ജാകരമായ രഹസ്യം കൂടിയായിരുന്നു, "കുബ്ബ്ര കുറിക്കുകയുണ്ടായോ.
അതേസമയം ഒരു കുട്ടിയുടെ പിതാവായിരുന്നു എക്സ്. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് പ്രശ്നമാക്കിയാല്‍ അത് കുടുംബത്തെ ബാധിക്കും. എക്‌സിനും മകൾക്കുമിടയിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവർക്ക് അറിയില്ലായിരുന്നു. എക്സുമായി വഴക്കിട്ടതിന് ഒരിക്കല്‍ ശകാരിക്കുകയും ചെയ്തിരുന്നു. സംഭവത്തേക്കുറിച്ച് പറഞ്ഞാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പുസ്തകത്തിൽ അവർ എഴുതുകയും ചെയ്തു.
https://www.facebook.com/Malayalivartha