പ്രമുഖ ഫാഷൻ ഡിസൈനറുടെ ദുരൂഹ മരണം, കിടപ്പുമുറിയിൽ നിന്ന് കാർബൺ മോണോക്സൈഡ് സിലിണ്ടർ കണ്ടെത്തി, സുഹൃത്തിനെ കാണാൻ പോയ പ്രത്യുഷയെ കണ്ടെത്തിയത് ബുട്ടിക്കിലെ ബാത്ത്റൂമിൽ, ഒട്ടേറെ പ്രമുഖരുടെ ഫാഷൻ ഡിസൈനറായ യുവതിയുടെ മരണം ആത്മഹത്യ?

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമല്ലയുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുമുറിയിൽ നിന്ന് കാർബൺ മോണോക്സൈഡ് സിലിണ്ടർ കണ്ടെടുത്തു. വിഷവാതകം ശ്വസിച്ചാകാം മരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
സുഹൃത്തിനെ കാണാൻ പോകുകയാണെന്നും അടുത്ത ദിവസം തിരിച്ചെത്തുമെന്നും പറഞ്ഞാണ് വെള്ളിയാഴ്ച പ്രത്യുഷ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പ്രത്യുഷയുടെ പിതാവ് ശനിയാഴ്ച രാവിലെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.ഇതിനെ തുടർന്ന് ബുട്ടിക്കിലെത്തിയ പ്രത്യുഷയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് വാച്ച്മാൻ അവരുടെ വീട്ടിലേക്ക് വിളിച്ചു.
തുടർന്ന് വീട്ടുകാരെത്തി ബുട്ടിക്ക് തുറന്ന് നോക്കിയപ്പോഴാണ് കുളിമുറിയിൽ പ്രത്യുഷയുടെ ബുട്ടിക്കിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുകെയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രത്യുഷ 'പ്രത്യുഷ ഗരിമെല്ല' എന്ന പേരിൽ ബഞ്ചാര ഹിൽസിൽ ഫാഷൻ സ്റ്റുഡിയോ നടത്തുകയായിരുന്നു. ടോളിവുഡിലും ബോളിവുഡിലും ഒട്ടേറെ പ്രമുഖരുടെ ഫാഷൻ ഡിസൈനറായിരുന്നു.
https://www.facebook.com/Malayalivartha