ഞങ്ങളുടെ വിവാഹത്തില്‍ ഇനിയൊന്നും ബാക്കിയില്ല.... കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കടുത്ത പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്... വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്വയം നന്നാകാന്‍ ഞാന്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കി... എന്നാല്‍ അദ്ദേഹത്തിന് എന്നെ വിശ്വാസമില്ല... അതെനിക്ക് ഇനിയും സഹിക്കാന്‍ കഴിയില്ല...ഭര്‍ത്താവിന് തന്നെ വിശ്വാസമില്ല; ഇനിയും സഹിക്കാനാവില്ല; നടി ചാരു അസോപയും രാജീവ് സെന്നും വേര്‍പിരിയുന്നു!!

നടി ചാരു അസോപയും രാജീവ് സെന്നും വിവാഹമോചിതരാകുന്നു. മൂന്നുവര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. 2019 ലായിരുന്നു ഇവരുടെ വിവാഹം. ദമ്ബതികള്‍ക്ക് ഒരു മകളുണ്ട്.
രാജീവ് സെന്നിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും ഇനിയതിന് സാധിക്കില്ലെന്നും ചാരു അസോപ പറയുന്നു. തനിക്ക് മുന്‍പ് ചാരു മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും ആ വിവരം മറച്ചുവെച്ചു എന്നുമാണ് രാജീവ് സെന്നിന്റെ ആരോപണം.
തന്നോട് സത്യം പറയാതെ മറച്ചുവച്ചതാണ് വേദനിപ്പിച്ചതെന്നാണ് രാജീവ് സെന്‍ പറയുന്നത്. ചാരുവിന്റെ ഭൂതകാലം ചുഴിഞ്ഞു നോക്കിയിട്ടില്ല. നേരത്തേ വിവാഹിതയായിരുന്നുവെന്ന വിവരം പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അത് സ്നേഹത്തോടെ ബഹുമാനത്തോടെ മനസ്സിലാക്കുമായിരുന്നു എന്നും രാജീവ് സെന്‍ പറയുന്നു.
ഞങ്ങളുടെ വിവാഹത്തില്‍ ഇനിയൊന്നും ബാക്കിയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കടുത്ത പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്വയം നന്നാകാന്‍ ഞാന്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കി. എന്നാല്‍ അദ്ദേഹത്തിന് എന്നെ വിശ്വാസമില്ല. അതെനിക്ക് ഇനിയും സഹിക്കാന്‍ കഴിയില്ല.
ഞാന്‍ നോടിസ് അയച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെ വേര്‍പിരിയണമെന്നാണ് ആഗ്രഹം. പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുള്ള വിഷലിപ്തമായ അന്തരീക്ഷത്തില്‍ എന്റെ മകള്‍ വളരരുതെന്ന നിര്‍ബന്ധം എനിക്കുണ്ട്. തന്റെ ആദ്യവിവാഹത്തിന്റെ കാര്യം രാജീവിന് അറിയാമായിരുന്നു. എന്നാല്‍ അത് മറച്ചുവച്ചുവെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha