Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ് താരദമ്പതികൾക്ക് വധഭീഷണി...! കത്രീന കൈഫിനും വിക്കി കൗശലിനും നേരെ ഇൻസ്റ്റഗ്രാമിലൂടെ വധഭീഷണി മുഴക്കി അജ്ഞാതൻ, ഞെട്ടിത്തരിച്ച് ബോളിവുഡ്, അജ്ഞാതനായി വലവിരിച്ച് മുംബൈ പോലീസ്...!

25 JULY 2022 03:42 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ സമൂഹമാധ്യമം വഴി അജ്ഞാതന്റെ വധഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവർക്കും നേരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഭീഷണിപ്പെടുത്താൻ ഉപയോക്താവ് വ്യാജ അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും മുംബൈ സാന്താക്രൂസ് പോലീസ് അറിയിച്ചു.

താരങ്ങൾക്ക് നേരെ ഇൻസ്റ്റാഗ്രാമിൽ ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കിയ അജ്ഞാതൻ കത്രീന കൈഫിനെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മുംബൈ പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരമാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സാന്താക്രൂസ് പോലീസ് അജ്ഞാതർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 506-II (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 354-ഡി (പിന്തുടരൽ) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അടുത്തിടെ വധഭീഷണി നേരിടുന്ന താരങ്ങളുടെ ഒരു നീണ്ട നിരയിലേക്ക് ഇപ്പോൾ കത്രീന കൈഫും വിക്കി കൗശലും കൂടി എത്തിയിരിക്കുകയണ്. കഴിഞ്ഞ ജൂൺ 2022ൽ ബോളിവുഡ് താരമായ സൽമാൻഖാനും അദ്ദേഹത്തിന്റെ അച്ഛനും ഒരു കത്ത് മുഖേന വധഭീഷണി ലഭിക്കുകയുണ്ടായി. മെയ് മാസത്തിൽ വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ വിധി അച്ഛനും മകനും നേരിടേണ്ടി വരുമെന്ന് അതിൽ എഴുതിച്ചേർത്തിരുന്നു .

കത്തിന് പിന്നാലെ ബജ്‌രംഗി ഭായ്ജാൻ സിനിമാപ്രവർത്തകർ താരത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തന്റെ സുരക്ഷയ്ക്കായി തോക്ക് ലൈസൻസിന് അപേക്ഷിച്ചതായും റിപ്പോർട്ടുണ്ട്. അതേപോലെ ഈ മാസം ആദ്യം, ബിഗ് ബോസ് താരമായ ഉർഫി ജാവേദ് തനിക്ക്ഇൻസ്റാഗ്രാമിലൂടെ വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും പോലീസിൽ പരാതിപ്പെടാൻ പോകുന്നു എന്ന് പോസ്റ്റ് ചെയ്തിരുന്നു.

വിക്കി കൗശലും കത്രീന കൈഫും അടുത്തിടെയാണ് മാലദ്വീപ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. കത്രീനയുടെ മുപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിക്കാനാണ് തന്റെ ഭർത്താവും നടനുമായ വിക്കിക്കൊപ്പമുള്ള മാലദ്വീപ് യാത്ര. ഡിസംബർ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലെ ആഡംബരപൂർണമായ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ടൈഗർ 3 ആണ് കത്രീന കൈഫിന്റെ അടുത്ത സിനിമ. ടൈഗർ 3 കൂടാതെ, വിജയ് സേതുപതിയുടെ മെറി ക്രിസ്മസ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുമൊത്തുള്ള ജീ ലെ സരാ എന്നിവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends